സിദ്ധാര്‍ത്ഥും അദിതി റാവു ഹൈദരിയും രഹസ്യവിവാഹം ചെയ്തതായി റിപ്പോര്‍ട്ട്

അഭിനേതാക്കളായ അദിതി റാവു ഹൈദരിയും സിദ്ധാര്‍ത്ഥും വിവാഹിതരായെന്ന് റിപ്പോര്‍ട്ട്. തെലങ്കാനയിലെ വാനപര്‍ത്തിയിലുള്ള ശ്രീരംഗപൂരിലെ രംഗനാഥ സ്വാമി ക്ഷേത്ര മണ്ഡപത്തില്‍ വെച്ചായിരുന്നു വിവാഹം. സിദ്ധാർഥും അദിതി റാവുവും ഏറെക്കാലമായി ലിവിങ് ടുഗെദര്‍ ബന്ധത്തില്‍ ആയിരുന്നു.

2021 ല്‍ ‘മഹാസമുദ്രം’ എന്ന സിനിമയില്‍ ഒരുമിച്ച്‌ അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഹൈദരാബാദിലെ പ്രശസ്തമായ ഹൈദരികുടുംബത്തില്‍ ജനിച്ച അദിതി റാവു രാജകീയ പാരമ്പര്യമുള്ള താരമാണ്. രാഷ്ട്രീയനേതാക്കളായ മുഹമ്മദ് സലേ അക്ബർ ഹൈദരിയുടെയും ജെ. രാമേശ്വർ റാവുവിന്റെയും കൊച്ചുമകളാണ് താരം.

താരങ്ങള്‍ ഇതുവരെ വിവാഹത്തെക്കുറിച്ച്‌ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. 2003ല്‍ തന്റെ സിനിമാ അരങ്ങേറ്റത്തിന് പിന്നാലെയാണ് സിദ്ധാർഥ് വിവാഹിതനാകുന്നത്. ഡല്‍ഹിയില്‍ നിന്നുള്ള തന്റെ ബാല്യകാല സുഹൃത്ത് മേഘ്‌നയെ ആണ് സിദ്ധാർഥ് വിവാഹം ചെയ്തത്.

ചെറുപ്പം മുതലുള്ള പ്രണയമായിരുന്നെങ്കിലും ഇവരുടെ ദാമ്ബത്യ ജീവിതം അധികം നാള്‍ നീണ്ടുനിന്നില്ല. ഏകദേശം രണ്ടു വർഷക്കാലം വേർപിരിഞ്ഞ് കഴിഞ്ഞ ഇവർ 2007ല്‍ വിവാഹമോചനം നേടി. ബോളിവുഡ് നടൻ സത്യദീപ് മിശ്രയാണ് അദിതിയുടെ ആദ്യ ഭർത്താവ്. 2002ല്‍ വിവാഹിതരായ ഇവർ 2012ല്‍ വേർപിരി‍ഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം