ഐപിഎൽ 2024; ഗുജറാത്തിനെ തളച്ച് ചെപ്പോക്കിൽ ചെന്നൈ ഷോ

ചെപ്പോക്കിൽ ഇത്തവണ ചെന്നൈ ഷോ. ഐപിഎൽ 17–ാം സീസണിൽ തങ്ങളുടെ രണ്ടാം മത്സരത്തിലും ജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്സ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ 63 റണ്‍സിനായിരുന്നു ചെന്നൈയുടെ ജയം.

എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സാണ് നേടിയത്. ശിവം ദുെബ (51), റുതുരാജ് ഗെയ്കവാദ് (46), രചിന്‍ രവീന്ദ്ര (46) എന്നിവരുടെ ഇന്നിംഗ്‌സാണ് ചെന്നൈയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. റാഷിദ് ഖാന്‍ രണ്ട് വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗില്‍ ഗുജറാത്തിന് 8 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനാണ് സാധിച്ചത്.

ദീപക് ചഹര്‍, തുഷാര്‍ ദേശ്പാണ്ഡെ, മുസ്തഫിസുര്‍ റഹ്‌മാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ശിവം ദുബെയുടെ മിന്നലടിയും ക്യാപ്റ്റന്റെയും രചിൻ രവീന്ദ്രയുടെയും കിടിലൻ തുടക്കവുമാണ് ചെന്നൈയെ വിജയത്തിലെത്തിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ, തുടക്കം മുതൽത്തന്നെ ഗുജറാത്ത് ബൗളർമാരെ തലങ്ങും വിലങ്ങും ആക്രമിച്ചു. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദും രചിൻ രവീന്ദ്രയും ചേർന്ന് കരുത്തുറ്റ തുടക്കം നൽകിയതും ചെന്നൈയെ മികച്ച സ്കോറിലേക്ക് നയിച്ചു.

ആറാം ഓവറിൽ രചിൻ രവീന്ദ്രയെ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയുടെ കൈകളിലെത്തിച്ച് റാഷിദ് ഖാനാണ് ഗുജറാത്തിന് ആദ്യ വിക്കറ്റ് നേടിക്കൊടുത്തത്. 20 പന്തുകളിൽ മൂന്ന് സിക്സും ആറ് ഫോറുമടക്കം 46 റൺസാണ് രവീന്ദ്ര നേടിയത്.

ഗുജറാത്തിനുവേണ്ടി റാഷിദ് ഖാൻ രണ്ട് വിക്കറ്റ് നേടിയപ്പോൾ സായ് കിഷോർ, സ്പെൻസർ ജോൺസൺ, മോഹിത് ശർമ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം