ഐപിഎൽ മൈതാനത്തിറങ്ങിയ നായയെ ചവിട്ടിയ ജീവനക്കാർക്ക് രൂക്ഷ വിമർശനം

ഐപിഎൽ മത്സരത്തിനിടെ മൈതാനത്തേക്ക് ഇറങ്ങിയ നായയോട് ക്രൂരത. കഴിഞ്ഞ ദിവസം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരത്തിനിടെയാണ് നായ മൈതാനത്തിറങ്ങിയത്. നായയെ ക്രൂരമായി മർദിച്ചും ചവിട്ടിയും പിടികൂടാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

പോലീസുകാരും ഗ്രൗണ്ട് സ്റ്റാഫും ഉൾപ്പെടെയുള്ള ജീവനക്കാർ നായയെ തൊഴിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ബൗൾ ചെയ്യാൻ ഒരുങ്ങിയപ്പോഴായിരുന്നു നായ മൈതാനത്തേക്ക് പ്രവേശിച്ചത്. തുടർന്ന് മത്സരം അല്പ സമയം നിർത്തിവയ്ക്കേണ്ടി വന്നു. പാണ്ഡ്യ നായയെ തൻ്റെ അടുത്തേക്ക് വിളിക്കാൻ ശ്രമിക്കുമ്പോൾ, ഗ്രൗണ്ട് സ്റ്റാഫ് നായയെ ഓടിച്ച് മൈതാനത്തിന് പുറത്താക്കുകയായിരുന്നു.

സംഭവത്തിൽ ഗ്രൗണ്ട് സ്റ്റാഫിനെയും കാണികളെയും വിമർശിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. ഒരു നായയെ ഉപദ്രവിക്കുന്ന കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടാണെന്നും മനുഷ്യത്വമില്ലാത്ത ഇവരെയും മനുഷ്യരെന്നാണ് വിളിക്കുന്നതെന്നും തെന്നിന്ത്യൻ നടി വേദിക പ്രതികരിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം