രാമേശ്വരം കഫെ സ്‌ഫോടനം: ചെന്നൈയിലും ബെംഗളൂരുവിലും എന്‍ഐഎ റെയ്ഡ്

ബെംഗളൂരു: ബെംഗളൂരുവിലെ രാമേശ്വരം കഫേ സ്ഫോടനവുമായി ബന്ധപ്പെട്ട് ചെന്നൈയിലെയും കര്‍ണാടകയിലേയും വിവിധയിടങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) റെയ്ഡ് നടത്തി. ബുധനാഴ്ച രാവിലെയോടെയാണ് റെയ്ഡ് ആരംഭിച്ചത്.

മാർച്ച് ഒന്നിനായിരുന്നു രാമേശ്വരം കഫേയില്‍ സ്ഫോടനം ഉണ്ടായത്. ഇതിന് പിന്നാലെ പ്രതികളായ രണ്ട് പേര്‍ ബെംഗളൂരുവിൽ നിന്ന് രക്ഷപ്പെട്ട് ചെന്നൈയിൽ എത്തുകയും താമസിക്കുകയും ചെയ്തുവെന്നാണ് എന്‍ഐഎയ്ക്ക് കിട്ടിയ രഹസ്യവിവരം. ഇവര്‍ എത്തിയെന്ന് സംശയിക്കുന്ന സ്ഥലങ്ങളിലാണ് എന്‍ഐഎ സംഘം പരിശോധന നടത്തിയത്. ഇവരുമായി ഇടപഴകിയവരുടെ മൊഴിയും ശേഖരിക്കുന്നുണ്ട്.

കേസിലെ പ്രധാന പ്രതിയെ അന്വേഷണ തിരിച്ചറിഞ്ഞെങ്കിലും ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ശിവമോഗയിലെ തീര്‍ത്ഥഹള്ളി സ്വദേശിയായ മുസാവിര്‍ ഹുസൈന്‍ ഷാസിബ് ആണ് കേസിലെ മുഖ്യപ്രതി. ഇയാള്‍ ഇസ്ലാമിക് സ്റ്റേറ്റ് ശിവമോഗ സെക്ടറിലെ പ്രധാനിയാണെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.

സ്ഫോടനത്തിന് പിന്നില്‍ ശിവമോഗ ഐസിസ് മൊഡ്യൂളാണെന്ന് എൻഐഎ നേരത്തെ വ്യക്തമാക്കിയിരുന്നു. സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന 11 പേര്‍ ഇപ്പോൾ കർണാടകയിലെ വിവിധയിടങ്ങളിൽ രഹസ്യമായി താമസിക്കുന്നുണ്ടെന്നാണ് സൂചന. മുഖ്യപ്രതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം ഉള്‍പ്പെടെ എന്‍ഐഎ പ്രഖ്യാപിച്ചിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം