മികച്ച പ്രേക്ഷക പ്രതികരണം നേടി മലയാളത്തിന്റെ മാസ്റ്റര്‍പീസ് ചിത്രം ആടുജീവിതം

അറേബ്യന്‍ മരുഭൂമിയില്‍ വര്‍ഷങ്ങളോളം ഏകാന്ത ജീവിതം അനുഭവിച്ചു തീര്‍ത്ത നജീബിന്റെ യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി ബ്ലെസ്സി സംവിധാനം ചെയ്ത സിനിമയാണ് ആടുജീവിതം. 16 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ആടുജീവിതം തിയറ്ററുകളിലെത്തിയിരിക്കുന്നത്.

അടുത്തകാലത്തെങ്ങും ഇത്തരത്തില്‍ ഒരു സിനിമക്കുവേണ്ടി കാത്തിരുന്നിട്ടുണ്ടാകില്ല പ്രേഷകർ. ആടുജീവിതം എന്ന നോവല്‍ സിനിമ ആയാല്‍ എങ്ങനെ ആയിരിക്കും എന്ന ആകാംക്ഷയിലായിരുന്നു ഏവരും. ബ്ലെസി എന്ന സംവിധായകനും പൃഥ്വിരാജിന്റെ ഡെഡിക്കേഷനുമാണ് ഈ സിനിമക്കായി ഏവരും കാത്തിരിക്കാൻ കാരണവും. ഇപ്പോഴിതാ ഫസ്റ്റ് ഷോ കഴിഞ്ഞ ശേഷമുള്ള പ്രേക്ഷക പ്രതികരണങ്ങളാണ് ചർച്ചയാകുന്നത്.

പലരും കരഞ്ഞുകൊണ്ടാണ് ഫസ്റ്റ് ഹാഫിന് ശേഷം തിയേറ്ററില്‍ നിന്നും പുറത്തുവരുന്നത്. ചിത്രത്തിന്റെ ആദ്യം ടൈറ്റില്‍ എഴുതിക്കാണിക്കുമ്പോൾ തന്നെ അറിയാതെ കണ്ണു നിറഞ്ഞുപോകുമെന്ന് ആരാധകര്‍ പറയുന്നു. ചിത്രത്തിന്റെ ആദ്യ ഭാഗത്തിലെ പല സീനുകളും മനസില്‍ നിന്നും മായുന്നില്ലെന്നും അത് മനസ്സിനെ വേദനയോടെ പിടിച്ചുകെട്ടുന്നുവെന്നും പ്രേക്ഷകര്‍ പറയുന്നു.

നജീബ് യഥാര്‍ത്ഥ ജീവിത്തില്‍ അനുഭവിച്ച കഷ്ടപ്പാടുകളെല്ലാം ആടുജീവിതം കാണുമ്പോൾ നമ്മുടെ കണ്‍മുന്നിലൂടെ കടന്നുപോകുന്നുവെന്നും അദ്ദേഹം എങ്ങനെയാണ് ഇത്രയും സഹിച്ച്‌ അതിജീവിച്ചതെന്ന് കണ്ണീരോടെയല്ലാതെ ഓര്‍ക്കാന്‍ കഴിയില്ലെന്നും ആദ്യ പകുതി കണ്ടിറങ്ങിയ ആരാധകര്‍ പറയുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം