ഐപിഎൽ; സൺറൈസേഴ്സിന് മുമ്പിൽ അടിപതറി മുംബൈ

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ കൂറ്റൻ സ്കോറിന് മുമ്പിൽ പതറി മുംബൈ ഇന്ത്യന്‍സ്. ഇതോടെ സീസണിലെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണ് മുംബൈ നേരിടുന്നത്. 31 റണ്‍സിനായിരുന്നു മുംബൈയുടെ തോല്‍വി.

സ്വന്തം മണ്ണിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ട്രാവിഡ് ഹെഡ്ഡിന്റേയും അഭിഷേക് ശർമ്മയുടേയും ഹെൻറിക് ക്ലാസന്റേയും പ്രകടനങ്ങൾക്ക് പിന്നാലെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവുമുയർന്ന ടീം ടോട്ടൽ സ്വന്തമാക്കിയാണ് സൺറൈസേഴ്സ് ഹൈദരാബാദ് ഇന്നലെ മടങ്ങിയത്.

നിശ്ചിത 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സുമായാണ് ഹൈദരാബാദ് കളം വിട്ടത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഹെന്‍ഡ്രിച്ച് ക്ലാസന്‍ നേടിയ 34 പന്തിലെ 80 റണ്‍സാണ് റൈസേഴ്സ് ബാറ്റിങ് നിരയിലെ ഉയര്‍ന്ന വ്യക്തിഗത സ്കോര്‍. ട്രാവിസ് ഹെഡ് (24 പന്തില്‍ 62 റണ്‍സ്), അഭിഷേക് ശര്‍മ്മ (23 പന്തില്‍ 63 റണ്‍സ്) എന്നിവരുടെ പ്രകടനവും നിര്‍ണായകമായി. മറുപടി ബാറ്റിംഗില്‍ മുംബൈക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സെടുക്കാനാണ് സാധിച്ചത്.

ഹൈദരാബാദ് റെക്കോർഡ് സ്കോർ സ്വന്തമാക്കിയതോടെ നേരത്തെ 2013ൽ ആർസിബി ക്രിസ് ഗെയ്‌ലിന്റെ (175) കരുത്തിൽ അടിച്ചുകൂട്ടിയ 263/5 എന്ന സ്കോറാണ് പഴങ്കഥയായത്. ടോസ് നേടിയ മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ടീമിന് പിടിച്ചുനിൽക്കാനായില്ല.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം