ഐപിഎൽ പ്രദർശിപ്പിച്ച പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്ന് മൂന്ന് മരണം

ചെന്നൈയില്‍ ഐപിഎൽ മത്സരം പ്രദർശിപ്പിച്ച പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്ന് മൂന്നു മരണം. ആല്‍വാര്‍പെട്ട് നഗരത്തിലെ ചാമിയേര്‍ റോഡിലുള്ള സെഖ്മട് ബാറിന്റെ മേല്‍ക്കൂര തകര്‍ന്നാണ് അപകടമുണ്ടായത്. ഒന്നാം നിലയിലെ മേല്‍ക്കൂരയാണ് തകര്‍ന്നത്. ഐപിഎല്‍ മത്സരങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നതിനാല്‍ നിരവധി പേര്‍ കെട്ടിടത്തിലുണ്ടായിരുന്നു.

പബ്ബില്‍ കുടുങ്ങിക്കിടന്നവരെയെല്ലാം പുറത്തെത്തിച്ചതായും പബ്ബ് അടച്ചതായും പോലീസ് അറിയിച്ചു. ഡിന്‍ഡിഗല്‍ സ്വദേശി സൈക്ലോണ്‍ രാജ് (45), മണിപ്പൂര്‍ സ്വദേശികളായ കുടിയേറ്റ തൊഴിലാളികള്‍ മാക്‌സ്, ലോല്ലി എന്നിവരാണ് മരിച്ചത്. രാജ അണ്ണാമലൈ പുരത്തിലെ അഗ്നിശമന സേന സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. മരുതം കോപ്ലക്‌സിലെ കമാന്‍ഡോ സേനയിലെ അംഗങ്ങളും ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. കിഴക്കന്‍ ചൈന്നയിലെ ജോയിന്റ് കമ്മീഷണര്‍ ഓഫ് പോലീസ് ജി ധര്‍മരാജന്‍ നയിക്കുന്ന അന്വേഷണ സംഘവും സംഭവ സ്ഥലം നിരീക്ഷിക്കുന്നുണ്ട്.

അതേസമയം മേല്‍ക്കൂര തകരാനുണ്ടായ കൃത്യമായ കാരണം ഇപ്പോൾ വ്യക്തമല്ല. ബാറിന്റെ മറുവശത്ത് നടക്കുന്ന ബോട്ട് ക്ലബ് മെട്രോ സ്‌റ്റേഷൻ്റെ പണിയാണ് മേല്‍ക്കൂര തകരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം