ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേ ഉൾപ്പെടെയുള്ള ഹൈവേകളിൽ ഏപ്രിൽ മുതൽ ടോൾ വർധന

ബെംഗളൂരു: ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേ ഉൾപ്പെടെയുള്ള ഹൈവേ കളിൽ ഏപ്രിൽ മുതൽ അധിക ടോൾ നൽകേണ്ടി വരും. ബെംഗളൂരു-മൈസൂർ ഹൈവേ, ബെംഗളൂരു-ഹൈദരാബാദ് ഹൈവേ, ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിംഗ് റോഡിൻ്റെ (എസ്‌ടിആർആർ) ഹോസ്‌കോട്ട്-ദേവനഹള്ളി സെക്ഷൻ എന്നിവിടങ്ങളിലാണ് ഏപ്രിൽ ഒന്ന് മുതൽ ടോൾ നിരക്ക് വർധന. 2025 മാർച്ച് 31 വരെ നിരക്കുകൾ പ്രാബല്യത്തിലുണ്ടാകുമെന്ന് ദേശീയ പാത അതോറിറ്റി (എൻഎച്ച്എഐ) റീജിയണൽ ഓഫീസർ വിലാസ് പി. ബ്രഹ്മങ്കർ പറഞ്ഞു.

ബെംഗളൂരു-മൈസൂരു എക്സ്പ്രസ് ഹൈവേയുടെ 55.63-കിലോമീറ്റർ വരുന്ന ബെംഗളൂരു-നിദാഘട്ട ഭാഗത്ത് കാറുകൾ/വാനുകൾ/ജീപ്പുകൾ എന്നിവയ്ക്ക് ഒറ്റ ദിശയിലുള്ള യാത്രയ്ക്ക് 170 രൂപയും 24 മണിക്കൂറിനുള്ളിലെ മടക്കയാത്രയ്ക്ക് 255 രൂപയുമാണ് ടോൾ നിരക്ക്. യഥാക്രമം 165 രൂപയും 250 രൂപയുമാണ് നിലവിലെ നിരക്ക്. ചെറിയ ചെറുകിട ചരക്ക് വാഹനങ്ങൾ, മിനിബസുകൾ എന്നിവയ്ക്ക് യഥാക്രമം 275 രൂപയും (ഒറ്റ യാത്ര), 415 രൂപയും (മടങ്ങുന്ന യാത്ര) നൽകണം.

ട്രക്കുകൾക്കും ബസുകൾക്കും (രണ്ട് ആക്‌സിലുകൾ) യഥാക്രമം 580 രൂപയും (ഒറ്റ യാത്ര), 870 രൂപയും (മടങ്ങുന്ന യാത്ര) നൽകണം. ടോൾ പ്ലാസയുടെ 20 കിലോമീറ്ററിനുള്ളിൽ നിന്നുള്ള വാണിജ്യേതര വാഹനങ്ങൾക്ക് പ്രതിമാസ പാസ് തുക 340 രൂപയാക്കി.

കണിമിനികെ, ശേഷഗിരിഹള്ളി ടോൾ പ്ലാസകളിൽ ടോൾ ശേഖരിക്കും. നിദാഘട്ടയ്ക്കും മൈസൂരുവിനുമിടയിൽ കാർ/വാനുകൾ/ജീപ്പുകൾ എന്നിവയ്ക്ക് ഒറ്റ ദിശയിലേക്കുള്ള യാത്രക്ക് 160 രൂപയും 24 മണിക്കൂറിനുള്ളിൽ മടക്കയാത്രകൾക്ക് 240 രൂപയും ആയിരിക്കും. ശ്രീരംഗപട്ടണത്തിലെ ഗാനങ്കൂർ ടോൾ പ്ലാസയിലാണ് ടോൾ പിരിക്കുന്നത്. കാറുകളുടെ വൺവേ ടോൾ 330 രൂപയാകും.

ദൊഡ്ഡബല്ലാപുർ ബൈപാസിനും ഹോസ്‌കോട്ടിനുമിടയിൽ കാറുകൾ/വാനുകൾ/ജീപ്പുകൾ എന്നിവയ്ക്ക് 80 രൂപ (ഒറ്റ ദിശയിൽ), 120 രൂപ (മടക്ക യാത്ര), 2,720 രൂപ (ഒരു മാസത്തിൽ 50 യാത്രകൾ) എന്നിങ്ങനെയാണ് നിരക്ക്.

ചെറിയ ചരക്ക് വാഹനങ്ങൾ, മിനി ബസുകൾ എന്നിവയ്ക്ക് 130 രൂപ (ഒറ്റ യാത്ര), 200 രൂപ (മടക്ക യാത്ര), 4,395 രൂപ (50 യാത്രകൾ) എന്നിങ്ങനെയാണ് വർധന. ട്രക്കുകളും ബസുകളും (രണ്ട് ആക്‌സിലുകൾ) 275 രൂപ (ഒറ്റ യാത്ര), 415 രൂപ (മടക്ക യാത്ര), 9,205 രൂപ (50 യാത്രകൾ) നൽകണം. ടോൾ പ്ലാസയുടെ 20 കിലോമീറ്ററിനുള്ളിൽ നിന്നുള്ള വാണിജ്യേതര വാഹനങ്ങൾക്ക് പ്രതിമാസ പാസ് നിരക്ക് 340 രൂപയാണ്. ദേവനഹള്ളിക്കടുത്തുള്ള നല്ലൂരിൽ ടോൾ പിരിവ് നടത്തും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം