പരീക്ഷയെഴുതി പുറത്തിറങ്ങിയ എസ്എസ്എൽസി വിദ്യാർഥി സഹപാഠികളെ കുത്തിപരുക്കേൽപ്പിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ എസ്എസ്എൽസി പരീക്ഷ എഴുതി പുറത്തിറങ്ങിയ വിദ്യാർഥി സഹപാഠികളെ കുത്തിപരുക്കേൽപ്പിച്ചു. ജെപി നഗറിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. മൂന്ന് സഹപാഠികളെയാണ് 16കാരൻ ആക്രമിച്ചത്. നാല് പേർക്കും ജെപി നഗറിലെ സ്കൂളിലായിരുന്നു പരീക്ഷ കേന്ദ്രം അനുവദിച്ചത്.

കഴിഞ്ഞ ദിവസം സോഷ്യൽ സയൻസ് പരീക്ഷ എഴുതി ഹാളിൽ നിന്ന് പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം. ക്ലാസിനു പുറത്ത് വെച്ചിരുന്ന ബാഗുകൾ എടുക്കുന്നതിനിടെയാണ് വിദ്യാർഥികൾ തമ്മിൽ തർക്കമുണ്ടായത്.

തർക്കത്തെ തുടർന്ന് സ്‌കൂൾ പരിസരത്ത് നിന്ന് പുറത്തേക്കിറങ്ങിയ വിദ്യാർഥി സമീപത്തുള്ള ഉന്തുവണ്ടി കച്ചവടക്കാരനിൽ നിന്ന് കത്തിയെടുത്ത് സ്‌കൂളിലേക്ക് മടങ്ങുകയും ഇത് ഉപയോഗിച്ച് സഹപാഠികളെ ആക്രമിക്കുകയുമായിരുന്നു.

സംഭവത്തിൽ ഒരു വിദ്യാർഥിക്ക് കഴുത്തിലും മറ്റ് രണ്ട് പേർക്ക് കൈകളിലും പരുക്കേറ്റു. സ്കൂൾ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി 16കാരനെ ജുവനൈൽ ഹോമിലേക്ക് മാറ്റി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം