പലതും ഞാൻ വിളിച്ചു പറയും, പറയാൻ തുടങ്ങിയാല്‍ പത്മജ പുറത്ത് ഇറങ്ങി നടക്കില്ല: രാജ്‌മോഹൻ ഉണ്ണിത്താൻ

കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ പത്മജ വേണുഗോപലിനെതിരെ കാസറഗോഡ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ രാജ്‌മോഹൻ ഉണ്ണിത്താൻ. പത്മജയെ ഉണ്ണിത്താൻ പരസ്യ സംവാദത്തിന് വെല്ലുവിളിക്കുകയും ചെയ്‌തിട്ടുണ്ട്‌. രാജ്‌മോഹൻ ഉണ്ണിത്താൻ ബിജെപിയിലേക്ക് വരുമെന്ന പത്മജയുടെ പ്രസ്‌താവനയാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.

എന്റെ അച്ഛൻ കെ കരുണാകരൻ അല്ല. മരിക്കും വരെ ‌ഞാൻ കോണ്‍ഗ്രസുകാരനായിരിക്കും. പത്മജ എന്നെ കൊണ്ട് കൂടുതല്‍ പറയിപ്പിക്കരുത്. രാജ്‌മോഹൻ ഉണ്ണിത്താൻ തുറന്ന് പറയാൻ തുടങ്ങിയാല്‍ പത്മജ പുറത്തിറങ്ങി നടക്കില്ല. 1973 മുതലുള്ള ചരിത്രം താൻ വിളിച്ചു പറയും. ആ ചരിത്രമൊക്കെ നന്നായിട്ട് അറിയുന്ന ആളാണ് ഞാനെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു.

നേരത്തെ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ആദ്യം കോണ്‍ഗ്രസ് വിടുക രാജ്‌മോഹൻ ഉണ്ണിത്താൻ ആയിരിക്കുമെന്ന് പത്മജ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ഉണ്ണിത്താന്റെ പ്രതികരണം. രാജ്‌മോഹൻ ഉണ്ണിത്താൻ ആരൊക്കെയായി ചർച്ച നടത്തി എന്ന് തനിക്കറിയാമെന്ന് പത്മജ വേണുഗോപാല്‍ ആരോപിച്ചിരുന്നു.

‘എന്റെ ചെറുപ്പം മുതലേ വീട്ടില്‍ വരുന്ന ആളാണ് രാജ്‌മോഹൻ ഉണ്ണിത്താൻ. ഇപ്പോള്‍ അദ്ദേഹത്തിന്റെ നെറ്റിയില്‍ പഴയ കറുത്ത കുറി കാണുന്നില്ല. കാസറഗോഡ് എത്തിയപ്പോള്‍ പേരും മാറ്റിയെന്നാണ് കേട്ടത്’ പത്മജ ഉണ്ണിത്താനെ പരിഹസിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം