തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര പരാതിയുമായി മറ്റൊരു യുവതി. രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും യുവതി പരാതി നൽകി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനും യുവതി പരാതി നൽകി. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് യുവതി ഇമെയിൽ മുഖേന പരാതി അയക്കുന്നത്. പരാതി ലഭിച്ച വിവരം കോൺഗ്രസ് നേതൃത്വം സ്ഥിരീകരിച്ചു.
ബെംഗളൂരു സ്വദേശിനിയാണ് പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നൽകി ഹോം സ്റ്റേയിൽ വിളിച്ചുവരുത്തിയായിരുന്നു പീഡനം. ഗർഭം ധരിക്കാൻ രാഹുൽ നിർബന്ധിച്ചു. പോലീസിൽ പരാതി നൽകാത്തത് ഭയം കാരണമെന്നും ഇമെയില്‍ മുഖേന യുവതി നേതാക്കൾക്ക് അയച്ച പരാതിയിൽ പറയുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരേ നേരത്തേ മറ്റൊരു യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഈ കേസിൽ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിൽ ഒളിവിലാണ്. എംഎല്‍എയ്ക്കായി പ്രത്യേക അന്വേഷണസംഘം സംസ്ഥാനത്തിനകത്തും പുറത്തും വ്യാപകമായ തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും എംഎല്‍എയെ കണ്ടെത്താനായിട്ടില്ല. അതേസമയം, ബുധനാഴ്ച രാഹുലിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി പരിഗണിക്കും.
SUMMARY: Another rape complaint against Rahul; Another woman alleges brutal assault
ചെന്നൈ: അതിശതമായ മഴയെത്തുടർന്ന് ചെന്നൈയിൽ നിന്ന് പുറപ്പെടേണ്ട 12 വിമാന സർവീസുകൾ റദ്ദാക്കി. ഇന്ന് പുലർച്ചെ വരെ ചെന്നൈയിലെയും തിരുവള്ളൂരിലെയും…
ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ സഞ്ചാര്‍ സാഥി ആപ്പ് ഇല്ലാതാക്കാനുള്ള ഓപ്ഷന്‍ ഉണ്ടായിരിക്കുമെന്ന് കമ്മ്യൂണിക്കേഷന്‍ മന്ത്രി ജ്യോതിരാദിത്യ…
തിരുവനന്തപുരം: യൂട്യൂബർ കെഎം ഷാജഹാന്റെ ഉള്ളൂരിലെ വീട്ടില്‍ പോലീസ് പരിശോധന. ഷാജഹാൻ സാമൂഹ്യ മാധ്യമങ്ങളിലൂടെ ജാതിസ്‌പർദ്ധ പ്രചരിപ്പിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി എഡിജിപി…
ചെന്നൈ: കരൂർ അപകടത്തില്‍ പുറപ്പെടുവിപ്പിച്ച സിബിഐ അന്വേഷ ഉത്തരവ് പിൻവലിക്കണമെന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി തമിഴ്നാട് സർക്കാർ. സ്പെഷ്യല്‍…
ബെംഗളൂരു: ഒളിവിൽപ്പോയ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ഒളിയിടം കണ്ടെത്തി പോലീസ്. രാഹുല്‍ ഒളിച്ചത് തമിഴ്‌നാട്- കര്‍ണാടക അതിര്‍ത്തിയായ ബാഗലൂരില്‍. കേരളാ…
കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ. പത്മകുമാർ സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി…