ബംഗ്ലാദേശ് എംപി അൻവാറുള്‍ അസിം അനറിനെ കോല്‍ക്കത്തയില്‍ കൊലപ്പെടുത്തിയത് ഇദ്ദേഹത്തിന്‍റെ ഉറ്റസുഹൃത്തായ അക്തറുസ്‌സമാൻ ഷഹീൻ ആണെന്ന് ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസദുസ്‌സമാൻ ഖാൻ. ഏപ്രില്‍ 30ന് അക്തറുസ്‌സമാൻ ഇന്ത്യയിലെത്തിയിരുന്നു. മേയ് പത്തിന് ബംഗ്ലാദേശില്‍ എത്തി.
തുടർന്ന് നേപ്പാളിലേക്കും അവിടെ നിന്ന് ദുബായിലേക്കും പോയി. ദുബായില്‍ നിന്ന് പ്രതി ന്യുയോർക്കിലേക്ക് കടന്നതായാണു സംശയം. അക്തറുസ്‌സമാനെ നിയമത്തിനു മുന്നിലെത്തിക്കാനാണു ശ്രമമെന്നു പിടിഐയ്ക്കു നല്‍കിയ അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു. ഇന്ത്യ, നേപ്പാള്‍, യുഎസ് ഭരണകൂടങ്ങളുടെ സഹായം ഇതിനായി തേടി.
ഭരണകക്ഷിയായ അവാമി ലീഗിന്‍റെ എംപിയുടെ കൊലപാതകത്തില്‍ കേസില്‍ സിലിസ്ത റഹ്മാൻ എന്ന യുവതിയെ ഉള്‍പ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിന്‍റെ കാരണം ഉടൻ അനാവരണം ചെയ്യുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
കോഴിക്കോട്: പേരാമ്പ്രയിൽ സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ശനിയാഴ്ച വൈകീട്ട് 3:45 ഓടെയായിരുന്നു അപകടം. മരുതോങ്കര…
ബെംഗളൂരു: ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ അകമ്പടി വാഹനം മറിഞ്ഞ് ഇതിലുണ്ടായിരുന്ന 4 പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്. ശ്രീരംഗപട്ടണയിലെ ടിഎം ഹൊസൂരു…
ബെംഗളൂരു: കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായി വിഭു ബഖ്രു സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ താവർ…
ബെംഗളൂരു: പ്രശസ്ത യക്ഷഗാന കലാകാരന്‍ പാതാള വെങ്കിട്ടരമണ ഭട്ട് അന്തരിച്ചു, 92വയസായിരുന്നു. ഉപ്പിനങ്ങാടിയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. യക്ഷഗാനയുടെ…
ബെംഗളൂരു: വിമാനത്താവളത്തിൽ 40 കോടി രൂപയുടെ കൊക്കെയ്നുമായി ഒരാളെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) അറസ്റ്റ് ചെയ്തു. 4…
ബെംഗളൂരു: കൊല്ലം കിഴക്കേക്കര, കൊട്ടാരക്കര പ്ലാവിള വീട്ടില്‍ ശാന്ത കുമാരി (79) ബെംഗളൂരുവില്‍ അന്തരിച്ചു. രാമമൂർത്തിനഗർ, ഹൊയ്സാല സ്ട്രീറ്റ്, ഫോര്‍ത്ത്…