പാലക്കാട്: വാഹനം തടഞ്ഞ് തോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടുപോയി.മലപ്പുറം സ്വദേശിയായ ജിദ്ദയിലെ പ്രമുഖ വ്യവസായിയെ ആണ് തട്ടിക്കൊണ്ടുപോയത്. ചാലിശ്ശേരി സ്റ്റേഷന്‍ പരിധിയിലെ ആറങ്ങോട്ടുകര കോഴിക്കാട്ടിരി പാലത്തിന് സമീപം ശനിയാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം.
കൂറ്റനാട് ഭാഗത്തുനിന്ന് ആറങ്ങോട്ടുകരയിലേക്ക് പോകുകയായിരുന്നു വ്യവസായി. പിന്തുടര്‍ന്ന് ഇന്നോവ കാറില്‍ എത്തിയ സംഘം കാര്‍ തടഞ്ഞുനിര്‍ത്തി തോക്കുചൂണ്ടി കാറില്‍നിന്ന് ഇറക്കി കൊണ്ടുപോകുകയായിരുന്നു. ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ഊര്‍ജിതമാക്കി.
SUMMARY: Businessman kidnapped at gunpoint














