ചെന്നൈ: കരൂർ അപകടത്തില്‍ പുറപ്പെടുവിപ്പിച്ച സിബിഐ അന്വേഷ ഉത്തരവ് പിൻവലിക്കണമെന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്കി തമിഴ്നാട് സർക്കാർ. സ്പെഷ്യല്‍ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ അന്വേഷണം നേരായ ദിശയിലാണെന്നും മദ്രാസ് ഹൈക്കോടതി ഇടപെട്ട് രൂപീകരിച്ച സ്പെഷ്യല്‍ ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷണം പുനരാരംഭിക്കാൻ അനുവദിക്കണമെന്നും ആണ് സർക്കാരിന്റെ വാദം.
അന്വേഷണം പക്ഷപാതപരം എന്ന ആരോപണം തെളിയിക്കപ്പെട്ടിട്ടില്ല എന്നും തമിഴ്നാട് സർക്കാർ വ്യക്തമാക്കി. കരൂർ ദുരന്തത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത് സുപ്രീംകോടതിയായിരുന്നു ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, എൻ വി അഞ്ജാരിയ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതായിരുന്നു വിധി.
അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കാൻ സുപ്രീംകോടതി മുൻ ജഡ്ജി അജയ് രസ്തോഗിയുടെ നേതൃത്വത്തിലുള്ള സമിതിയെയും നിയോഗിച്ചിട്ടുണ്ടായിരുന്നു. ഇതില്‍ ഒരാള്‍ തമിഴ്നാട് കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായിരിക്കും എന്നായിരുന്നു മുമ്പ് സുപ്രീം കോടതി വ്യക്തമാക്കിയത്.
കരൂർ ആള്‍ക്കൂട്ട ദുരന്തത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ടിവികെ അധ്യക്ഷനും നടനുമായ വിജയ് ആണ് സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും, വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നുമാണ് വിജയ് ഹർജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
SUMMARY: CBI probe into Karur accident; Tamil Nadu government files affidavit in Supreme Court














