LATEST NEWS

കരൂര്‍ അപകടത്തിലെ സിബിഐ അന്വേഷണം; സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി തമിഴ്നാട് സര്‍ക്കാര്‍

ചെന്നൈ: കരൂർ അപകടത്തില്‍ പുറപ്പെടുവിപ്പിച്ച സിബിഐ അന്വേഷ ഉത്തരവ് പിൻവലിക്കണമെന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി തമിഴ്നാട് സർക്കാർ. സ്പെഷ്യല്‍ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ അന്വേഷണം നേരായ ദിശയിലാണെന്നും മദ്രാസ് ഹൈക്കോടതി ഇടപെട്ട് രൂപീകരിച്ച സ്പെഷ്യല്‍ ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷണം പുനരാരംഭിക്കാൻ അനുവദിക്കണമെന്നും ആണ് സർക്കാരിന്റെ വാദം.

അന്വേഷണം പക്ഷപാതപരം എന്ന ആരോപണം തെളിയിക്കപ്പെട്ടിട്ടില്ല എന്നും തമിഴ്നാട് സർക്കാർ വ്യക്തമാക്കി. കരൂർ ദുരന്തത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത് സുപ്രീംകോടതിയായിരുന്നു ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, എൻ വി അഞ്ജാരിയ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതായിരുന്നു വിധി.

അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കാൻ സുപ്രീംകോടതി മുൻ ജഡ്ജി അജയ് രസ്‌തോഗിയുടെ നേതൃത്വത്തിലുള്ള സമിതിയെയും നിയോഗിച്ചിട്ടുണ്ടായിരുന്നു. ഇതില്‍ ഒരാള്‍ തമിഴ്‌നാട് കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായിരിക്കും എന്നായിരുന്നു മുമ്പ് സുപ്രീം കോടതി വ്യക്തമാക്കിയത്.

കരൂർ ആള്‍ക്കൂട്ട ദുരന്തത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ടിവികെ അധ്യക്ഷനും നടനുമായ വിജയ് ആണ് സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും, വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നുമാണ് വിജയ് ഹർജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

SUMMARY: CBI probe into Karur accident; Tamil Nadu government files affidavit in Supreme Court

NEWS BUREAU

Recent Posts

യൂട്യൂബര്‍ കെഎം ഷാജഹാന്റെ വീട്ടില്‍ വീണ്ടും റെയ്‌ഡ്

തിരുവനന്തപുരം: യൂട്യൂബർ കെഎം ഷാജഹാന്റെ ഉള്ളൂരിലെ വീട്ടില്‍ പോലീസ് പരിശോധന. ഷാജഹാൻ സാമൂഹ്യ മാധ്യമങ്ങളിലൂടെ ജാതിസ്‌പർദ്ധ പ്രചരിപ്പിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി എഡിജിപി…

14 minutes ago

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഒളിയിടം തമിഴ്നാട്-കർണാടക അതിർത്തിയില്‍ കണ്ടെത്തി, പോലീസ് എത്തുംമുൻപ് രക്ഷപ്പെട്ടു

ബെംഗളൂരു: ഒളിവിൽപ്പോയ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ഒളിയിടം കണ്ടെത്തി പോലീസ്. രാഹുല്‍ ഒളിച്ചത് തമിഴ്‌നാട്- കര്‍ണാടക അതിര്‍ത്തിയായ ബാഗലൂരില്‍. കേരളാ…

2 hours ago

ശബരിമല സ്വര്‍ണ്ണക്കൊള്ള; പത്മകുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ. പത്മകുമാർ സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി…

2 hours ago

ചെ​ന്നൈ മെ​ട്രോ ട്രെ​യി​ന്‍ തു​ര​ങ്ക​ത്തി​ല്‍ കു​ടു​ങ്ങി; യാ​ത്ര​ക്കാ​ര്‍ പു​റ​ത്തെ​ത്തി​യ​ത് തു​ര​ങ്ക​ത്തി​ലൂ​ടെ ന​ട​ന്ന്

ചെന്നൈ: മെട്രോ ട്രെയിൻ സബ് വേയിൽ കുടുങ്ങിയതോടെ തുരങ്കത്തിലൂടെ നടന്ന് യാത്രക്കാർ. ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ സെ​ന്‍​ട്ര​ല്‍ മെ​ട്രോ സ്‌​റ്റേ​ഷ​നും ഹൈ​ക്കോ​ട​തി…

3 hours ago

സ്വര്‍ണ വിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ ഇടിവ്. ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് 11,935 രൂപയും…

3 hours ago

കെഎസ്‌ആര്‍ടിസി ഡ്രൈവറെ തടഞ്ഞ കേസ്; മേയറേയും എംഎല്‍എയെയും ഒഴിവാക്കി കുറ്റപത്രം

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്‌ആര്‍ടിസി ബസ് തടഞ്ഞ കേസില്‍ മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎല്‍എയും കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കി.…

4 hours ago