ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ, കര്‍ണാടക ഗവണ്മെന്റിന് കീഴിലുള്ള കന്നഡ ഡെവലപ്പ്മെന്റ് അതോറിറ്റിയുമായി ചേർന്ന് നടപ്പിലാക്കുന്ന ത്രൈമാസ കന്നഡ പഠന കോഴ്സ് പൂർത്തിയാക്കിയ തിപ്പസാന്ദ്ര ഫ്രണ്ട്‌സ് അസോസിയേഷൻ പഠന കേന്ദ്രത്തിലെ 32 പേർക്കുള്ള സർട്ടിഫിക്കറ്റുകൾ കന്നഡ ഡെവലപ്പ്മെന്റ് അതോറിറ്റി സെക്രട്ടറി ഡോ. സന്തോഷ് ഹെനെഗലും മലയാളം കന്നഡ മിഷൻ കർണാടക ചാപ്റ്റർ കൺവീനർ ടോമി ജെ ആലുങ്കലും ചേർന്ന് അസോസിയേഷൻ കന്നഡ ക്ലാസ്സ് കോർഡിനേറ്റർ പ്രദീപ് കുമാറിനും പഠനകേന്ദ്രം അധ്യാപിക കല്പന ടീച്ചർക്കും കൈമാറി.
മൂന്നുമാസ കന്നഡ പഠന പദ്ധതി പ്രകാരം കർണാടകയിൽ എവിടെയും 30-35 പഠിതാക്കളെ ചേർത്ത് ക്ലാസ്സ് തുടങ്ങുവാൻ താത്പര്യമുള്ളവര്‍
കൺവീനർ ടോമി ജെ ആലുങ്കൽ (9739200919), കോർഡിനേറ്റർ അഡ്വ. ബുഷ്‌റ വളപ്പിൽ (9148820193) എന്നിവരെയോ മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രവർത്തകരെയോ ബന്ധപ്പെടുക.
SUMMARY: Certificates were handed over to learners who completed the Kannada study course.













