ചെന്നൈ: മെട്രോ ട്രെയിൻ സബ് വേയിൽ കുടുങ്ങിയതോടെ തുരങ്കത്തിലൂടെ നടന്ന് യാത്രക്കാർ. ചൊവ്വാഴ്ച പുലര്‍ച്ചെ സെന്‍ട്രല്‍ മെട്രോ സ്റ്റേഷനും ഹൈക്കോടതി സ്റ്റേഷനും ഇടയിലായിരുന്നു സംഭവം. ഇതിന്‍റെ ദൃശ്യങ്ങൾ യാത്രക്കാർ സമൂഹ മാധ്യമത്തിൽ പങ്കിട്ടു. യാത്രക്കാർ ക്യൂവിൽ നിൽക്കുന്നതും തുരങ്കത്തിലൂടെ നടക്കുന്നതും പുറത്തുവന്ന വീഡീയോകളിൽ കാണാൻ സാധിക്കും.
ട്രെയിന്‍ തുരങ്കത്തിനുള്ളില്‍ നിന്നുപോയതോടെ യാത്രക്കാരെ ട്രെയിനില്‍ നിന്നിറക്കി. തുരങ്കത്തിനുള്ളിലൂടെ നടന്നാണ് യാത്രക്കാര്‍ സമീപത്തെ ഹൈക്കോടതി സ്റ്റേഷനിലെത്തിയത്. വിംകോ നഗറിനും ചെന്നൈ വിമാനത്താവളത്തിനും ഇടയിലുള്ള ചെന്നൈ മെട്രോയുടെ ബ്ലൂലൈനിലാണ് ട്രെയിന്‍ തുരങ്കത്തില്‍ കുടുങ്ങിയത്. സാങ്കേതിക തകരാര്‍ കാരണമാണ് തുരങ്കത്തിനുള്ളില്വച്ച് ട്രെയിന്‍ നിന്നുപോയതെന്നാണ് അധികൃതരുടെ വിശദീകരണം.
പെട്ടെന്ന് ട്രെയിന്‍ നിന്നുപോയതിന് പിന്നാലെ ട്രെയിനുള്ളിലെ വൈദ്യുതി നിലച്ചതായും യാത്രക്കാര്‍ പറഞ്ഞു. ഏകദേശം പത്തുമിനിറ്റോളം യാത്രക്കാര്‍ ട്രെയിനില്‍ കുടുങ്ങിപ്പോയനിലയിലായിരുന്നു.
VIDEO | A Chennai Metro train came to an abrupt halt likely due to power failure inside the tunnel between Central and High Court stations, leaving passengers stranded inside. More details are awaited.
(Source: Third Party)
(Full video available on PTI Videos -… pic.twitter.com/W5qHtKm8u8
— Press Trust of India (@PTI_News) December 2, 2025
സാങ്കേതിക തകരാര്‍ കാരണമാണ് സെന്‍ട്രല്‍ സ്റ്റേഷനും ഹൈക്കോടതി സ്‌റ്റേഷനും ഇടയ്ക്കുവെച്ച് ട്രെയിന്‍ നിശ്ചലമായതെന്ന് ചെന്നൈ മെട്രോ റെയില്‍ അധികൃതര്‍ അറിയിച്ചു. പുരട്ച്ചി തലൈവർ എം.ജി. രാമചന്ദ്രൻ സെൻട്രൽ മെട്രോ മുതൽ ഗ്രീൻ ലൈനിലുളള സെന്‍റ് തോമസ് മൗണ്ട് വരെയുളള പാതകളും സാധാരണനിലയിലായതായും സർവീസുകൾ ഓടി തുടങ്ങിയതായും മെട്രോ അറിയിച്ചു. യാത്രക്കാർക്ക് നേരിട്ട അസൗകര്യത്തിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നതായും പോസ്റ്റിൽ കുറിച്ചു.
Chennai Metro train breaks down in tunnel; passengers walk through the subway to exit pic.twitter.com/NhqYqqmhj9
— TIMES NOW (@TimesNow) December 2, 2025
SUMMARY: Chennai Metro train stuck in tunnel; passengers reach outside by walking through tunnel














