LATEST NEWS

ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂടിക്കാഴ്ച ശരിവച്ച്‌ മുഖ്യമന്ത്രി; എകെജി സെൻ്റെറിലായിരുന്നു കൂടിക്കാഴ്ച

തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമി നേതാക്കളുമായുള്ള കൂടിക്കാഴ്ച സ്ഥിരീകരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. അവർ ആവശ്യപ്പെട്ടതിനാലാണ് കൂടിക്കാഴ്ച നടത്തിയത്. സോളിഡാരിറ്റിയിലെ ചില ചെറുപ്പക്കാരും തന്നെ കാണാൻ വന്നു. അന്ന് അവരെ മുഖത്ത് നോക്കി വർഗ്ഗീയ വാദികളെന്ന് താൻ വിളിച്ചു. എകെജി സെൻ്റെറിലായിരുന്നു കൂടിക്കാഴ്ചയെന്നും അദ്ദേഹം പറഞ്ഞു.

വർഗീയ വാദികള്‍ ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ജമാഅത്തെ നേതാക്കളെ കണ്ടത്. കാണാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞിട്ട് കണ്ടു, അവർ പ്രശ്നക്കാർ ആണെന്ന് അവരോട് തന്നെ പറഞ്ഞിട്ടുണ്ട്. ഗുഡ് സർട്ടിഫിക്കറ്റ് നല്‍കിയതിന്റെ കാരണം യുഡിഎഫ് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 1992 ല്‍ കോണ്‍ഗ്രസ് സർക്കാരിന് ജമാ അത്തെ ഇസ്ലാമിയെ നിരോധിക്കേണ്ടി വന്നു.

ഇതിലുള്ള പ്രതിഷേധ വോട്ടാണ് 1996 ല്‍ ജമാ അത്തെ ഇസ്ലാമി എല്‍ഡിഎഫിന് ചെയ്തത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയുമായിരിക്കെ ജമാ അത്തെ ഇസ്ലാമി വർഗ്ഗീയ സംഘടനയെന്ന് യുഡിഎഫ് സർക്കാർ സത്യവാങ്മൂലം നല്‍കി. ജമാ അത്തെ ഇസ്ലാമിക്ക് അനുകൂലമായ ഒരു നിലപാടും എല്‍ഡിഎഫ് ഒരു ഘട്ടത്തിലും എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിനിടെ എല്‍ഡിഎഫിന് ബന്ധമുണ്ടായത് ജമാത്തെ ഇസ്ലാമിയുമായി നേരിട്ടെന്നും എന്നാല്‍ യുഡിഎഫിന് വെല്‍ഫയർ പാർട്ടിയാണ് പിന്തുണ പ്രഖ്യാപിച്ചതെന്നും പ്രതിപക്ഷനേതാവ് വിഡി സതീശൻ പ്രതികരിച്ചു. ജമാഅത്തെ എല്‍ഡിഎഫ് ബന്ധം മറക്കരുതെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

SUMMARY: Chief Minister confirms meeting with Jamaat-e-Islami; meeting was held at AKG Center

NEWS BUREAU

Recent Posts

ബെംഗളൂരു-മൈസൂരു ഹൈവേയിൽ ടാങ്കര്‍ ലോറിയില്‍ ഇടിച്ച് എസ്‌യുവിക്ക് തീപ്പിടിച്ചു; യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

ബെംഗളൂരു:  ബെംഗളൂരു-മൈസൂരു ഹൈവേയിൽ എസ്‌യുവി പാൽ ടാങ്കറിൽ ഇടിച്ചുകയറി കത്തിനശിച്ചു. യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബെംഗളൂരു സൗത്ത് ജില്ലയിലെ സംഗബസവനദോഡിക്ക്…

6 hours ago

ടിജെഎസ് ജോർജ് അനുസ്മരണയോഗം

ബെംഗളൂരു: കർണാടക യൂണിയൻ ഓഫ് വർക്കിംഗ് ജേര്‍ണലിസ്റ്റ് (കെയൂഡബ്ല്യുജെ) സംസ്കഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുതിർന്ന പത്രപ്രവർത്തകരായ ടിജെഎസ് ജോർജ്, എ.എച്ച്…

8 hours ago

30ാമത് ഐഎഫ്എഫ്കെ: ഉദ്‌ഘാടന ചിത്രം ‘പലസ്തീൻ 36’

തിരുവനന്തപുരം: 30-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായി ആൻമേരി ജാസിർ സംവിധാനം ചെയ്ത ‘പലസ്തീൻ 36’ പ്രദർശിപ്പിക്കും. ഈ…

8 hours ago

കാസറഗോഡ് ജില്ലയിലെ 8 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കാസറഗോഡ്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീകരണ വിതരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന സ്ട്രോങ് റൂമുകൾ സജ്ജീകരിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച കാസറഗോഡ്…

8 hours ago

രാഹുൽ മാങ്കൂട്ടത്തിലിന് ഒളിവില്‍ കഴിയാന്‍ സഹായിച്ച രണ്ട് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ലൈംഗിക പീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ടുപേരെ പോലീസ് പിടികൂടി. ബെംഗളൂരുവിൽ…

8 hours ago

മയക്കുമരുന്ന് കേസ്; സുഡാൻ പൗരനും മലയാളികളും ഉൾപ്പെടെ അഞ്ചുപേർക്ക് കഠിനശിക്ഷ വിധിച്ച് കോടതി

ബെംഗളൂരു: മാരക മയക്കുമരുന്നായ മെഥാംഫെറ്റാമൈൻ കൈവശം വെച്ചതിനും കടത്തിയതിനും വിദേശ പൗരൻ ഉൾപ്പെടെ അഞ്ച് പ്രതികൾക്ക് മംഗളൂരു കോടതി കഠിനതടവും…

9 hours ago