BENGALURU UPDATES

ക്രിസ്മസ്-പുതുവത്സര അവധി: കേരളത്തിലേക്ക് സ്പെഷ്യല്‍ സർവീസുകൾ പ്രഖ്യാപിച്ച് റെയില്‍വേ, നിലവിലുള്ള ചില സ്പെഷ്യല്‍ ട്രെയിനുകള്‍ ജനുവരി അവസാനം വരെ നീട്ടി

ബെംഗളൂരു: ക്രിസ്മസ്-പുതുവത്സര അവധിയോട് അനുബന്ധിച്ചുളള യാത്രാത്തിരക്ക് പരിഗണിച്ചു കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം നോർത്ത്, തിരുവനന്തപുരം നോർത്ത്-ബെംഗളൂരു എസ്എംവിടി, ബെംഗളൂരു എസ്എംവിടി-കൊല്ലം, കൊല്ലം-ഹുബ്ബള്ളി റൂട്ടുകളിലാണ് സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനൊപ്പം ശബരിമല, പൊങ്കല്‍ യാത്ര തിരക്ക് പരിഗണിച്ച് ഏര്‍പ്പെടുത്തിയ ചില സ്പെഷ്യല്‍ സർവീസുകൾ ജനുവരി അവസാനം വരെ നീട്ടുകയും ചെയ്തിട്ടുണ്ട്.

▪️ ഹുബ്ബള്ളി-തിരുവനന്തപുരം നോർത്ത് സ്പെഷ്യല്‍ ട്രെയിന്‍  (07361)
ഡിസംബർ 23-ന് രാവിലെ 6.55-ന് ഹുബ്ബള്ളിയിൽനിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് ശേഷം 2.25-ന് ബെംഗളൂരു എസ്എംവിടി സ്റ്റേഷനിൽ എത്തും. 2.35-ന് ഇവിടെനിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 10.30-ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും. കെആർപുരത്തും (ഉച്ചയ്ക്ക് ശേഷം 2.46) ബെംഗാരപ്പേട്ടും( 3.33) സ്റ്റോപ്പുണ്ട്.
▪️ തിരുവനന്തപുരം നോർത്ത് -ബെംഗളൂരു എസ്എംവിടി സ്പെഷ്യല്‍ ട്രെയിന്‍ (07362)
ഡിസംബർ 24-ന് ഉച്ചയ്ക്ക് 12.40-ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 5.50-ന് എസ്എംവിടിയിൽ എത്തും.

പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം, വർക്കല എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പുകള്‍.

▪️ എസ്എംവിടി-കൊല്ലം സ്പെഷ്യല്‍ ട്രെയിന്‍ (06561)
ഡിസംബർ 27-ന് വൈകീട്ട് മൂന്നിന് എസ്എംവിടിയിൽ നിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 7.25-ന് കൊല്ലത്ത് എത്തും. കെആർപുരത്തും(3.10), ബെംഗാരപ്പേട്ടും(നാല്) സ്റ്റോപ്പുണ്ട്.
▪️ കൊല്ലം-ഹുബ്ബള്ളി സ്പെഷ്യല്‍ ട്രെയിന്‍ (06562)
ഡിസംബർ 28-ന് രാവിലെ 10.40-ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ രണ്ടിന് ബെംഗളൂരു എസ്എംവിടിയിൽ എത്തിയതിന് ശേഷം രാവിലെ 10.30-ന് ഹുബ്ബള്ളിയിൽ എത്തും.

പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പുകള്‍. നാല് ട്രെയിനുകളിലും ടിക്കറ്റ് ബുക്കിങ് ചൊവ്വാഴ്ച ആരംഭിക്കും

സര്‍വീസ് നീട്ടിയ സ്പെഷ്യല്‍ ട്രെയിനുകള്‍

▪️ ഹുബ്ബള്ളി-കൊല്ലം സ്പെഷ്യല്‍ ട്രെയിന്‍(07313) ജനുവരി നാല് മുതൽ 25 വരെ നീട്ടി.

▪️ കൊല്ലം-ഹുബ്ബള്ളി സ്പെഷ്യല്‍ ട്രെയിന്‍ (07314), ബെംഗളൂരു എസ്എംവിടി-തിരുവനന്തപുരം നോർത്ത് സ്പെഷ്യല്‍ ട്രെയിന്‍ (06523) എന്നിവ ജനുവരി അഞ്ച് മുതൽ 26 വരെ നീട്ടി.

▪️തിരുവനന്തപുരം നോർത്ത് -ബെംഗളൂരു എസ്എംവിടി സ്പെഷ്യല്‍ ട്രെയിന്‍(06524 ) ജനുവരി ആറ് മുതൽ 27 വരെ നീട്ടി

▪️എസ്എംവിടി-തിരുവനന്തപുരം നോർത്ത് സ്പെഷ്യല്‍ ട്രെയിന്‍ (06547) ജനുവരിൽ ഒന്ന് മുതൽ 29 വരെ നീട്ടി

▪️തിരുവനന്തപുരം നോർത്ത്- എസ്എംവിടി സ്പെഷ്യല്‍ ട്രെയിന്‍ (06548), എസ്എംവിടി-തിരുവനന്തപുരം നോർത്ത് സ്പെഷ്യല്‍ ട്രെയിന്‍ (06555) എന്നിവ ജനുവരി രണ്ട് മുതൽ 30 വരെ നീട്ടി.

▪️ തിരുവനന്തപുരം നോർത്ത് -എസ്എംവിടി സ്പെഷ്യല്‍ ട്രെയിന്‍ (06556) ജനുവരി നാല് മുതൽ ഫെബ്രുവരി ഒന്ന് വരെ നീട്ടി.
SUMMARY: Christmas-New Year holidays: Railways announces special services to Kerala, extends existing special trains till end of January

NEWS DESK

Recent Posts

എറണാകുളം പിറവത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അന്തരിച്ചു

കൊച്ചി: എറണാകുളം പാമ്പാക്കുട പഞ്ചായത്ത് 10-ാം വാര്‍ഡ് ആയ ഓണക്കൂറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കുഴഞ്ഞു വീണ് മരിച്ചു. സി.എസ്.ബാബു (59)…

2 minutes ago

ആദ്യഘട്ട വിധിയെഴുത്ത്; ഏ​ഴു ജി​ല്ല​ക​ളിലെ വോട്ടെടുപ്പ് ആരംഭിച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ദിനമായ ഇന്ന് ഏഴ് ജില്ലകളിൽ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ കൃത്യം ഏഴ് മണിയോടെ…

9 minutes ago

ഒരു കുടുംബത്തിലെ 3 പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: നഗരത്തിലെ എസ്‌ജി പാളയത്ത് ഒരു കുടുംബത്തിലെ 3 പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തവരെക്കെരെ സെക്കന്റ് ക്രോസില്‍…

26 minutes ago

റോട്ട്‌വൈലർ ആക്രമണത്തിൽ യുവതി മരിച്ച സംഭവം; നായയുടെ ഉടമ അറസ്റ്റിൽ

ബെംഗളൂരു: ദാവണഗരെയിൽ റോട്ട്‌വൈലർ ആക്രമണത്തിൽ യുവതി മരിച്ച സംഭവത്തിൽ നായയുടെ ഉടമയെ ദാവണഗെരെ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. ശൈലേന്ദ്ര…

44 minutes ago

അപമര്യാദയായി പെരുമാറിയെന്ന ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതി; പി ടി കുഞ്ഞുമുഹമ്മദിനെതിരെ കേസ്

തിരുവനന്തപുരം: ഐഎഫ്എഫ്കെ (IFFK) സ്ക്രീനിംഗിനിടെ ചലച്ചിത്ര പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സംവിധായകനും മുൻ എംഎൽഎയും സിപിഎം സഹയാത്രികനുമായ പി.ടി…

2 hours ago

‘500 കോടി രൂപയടങ്ങിയ സ്യൂട്ട്കെയ്സ് പരാമര്‍ശം’;ന​വ്ജ്യോ​ത് കൗ​ർ സി​ദ്ദു​വി​നെ കോ​ൺ​ഗ്ര​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു

ഛണ്ഡീ​ഗ​ഢ്: 500 കോ​ടി രൂ​പ ഉ​ള്ള​വ​ർ​ക്കെ മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ സാ​ധി​ക്കൂ​വെ​ന്ന വി​വാ​ദ പ​രാ​മ​ർ​ശ​ത്തെ തു​ട​ർ​ന്ന് ന​വ്ജ്യോ​ത് കൗ​ർ സി​ദ്ദു​വി​നെ കോ​ൺ​ഗ്ര​സ് സ​സ്പെ​ൻ​ഡ്…

2 hours ago