കൊച്ചി: കോർപറേഷൻ ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ സിപിഐ വിട്ടു. സ്ഥാനാർഥി നിർണയത്തിൽ മതിയായ പരിഗണന ലഭിച്ചില്ലെന്ന് ആരോപിച്ചാണ് അൻസിയ സിപിഐയിൽ നിന്ന് രാജിവച്ചത്. മെമ്പർഷിപ്പ് പോലും ഇല്ലാത്തയാൾക്ക് സീറ്റ് നൽകിയെന്നും പ്രസ്ഥാനം വ്യക്തികളിൽ ഒതുങ്ങുന്നുവെന്നും അൻസിയ കുറ്റപ്പെടുത്തി. പാർട്ടിവിട്ടെങ്കിലും മുന്നണിയിൽ തുടരുമെന്ന് അൻസിയ വ്യക്തമാക്കി.
മട്ടാഞ്ചേരി അഞ്ചാം ഡിവിഷനിലെ കൗണ്‍സിലര്‍ ആണ് കെ എ അന്‍സിയ. ലീഗിന്റെ കോട്ടയായിരുന്ന സീറ്റ് പിടിച്ചെടുത്തുകൊണ്ടായിരുന്നു അന്‍സിയ മട്ടാഞ്ചേരിയില്‍ നിന്ന് വിജയിച്ചത്. പ്രതിസന്ധികൾ പാർട്ടിയോട് പറഞ്ഞിരുന്നുവെന്നും പാർട്ടിയുടെ പിന്തുണ ഉണ്ടായില്ലെന്നും അൻസിയ കൂട്ടിച്ചേർത്തു. സ്വതന്ത്രയായി മത്സരിച്ച് വിജയിച്ചത് പോലെയായിരുന്നു അവസ്ഥ. എന്നിട്ടും മട്ടാഞ്ചേരിയില്‍ വന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമാകാന്‍ സാധിച്ചുവെന്നും അൻസിയ പറഞ്ഞു.
SUMMARY: Kochi Corporation Deputy Mayor quits CPI













