ബെംഗളുരു: ചിക്കമഗളൂരുവില്‍ ബാനറിനെചൊല്ലി രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ കോൺഗ്രസ് പഞ്ചായത്തംഗം കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രി സഖരായപട്ടണയിലായിരുന്നു സംഭവം. കാഡുർ സഖരായപട്ടണ സ്വദേശി ഗണേഷ് ഗൗഡ (38) ആണ് കൊല്ലപ്പെട്ടത്.. പരുക്കേറ്റ ഒട്ടേറെ പേരെ ചിക്കമഗളുരു ജില്ലാ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു.സംഭവത്തില്‍ അഞ്ച് ബിജെപി, ബജ്റംഗ്ദള്‍ പ്രവര്‍ത്തകരെ സഖരായപട്ടണ പോലിസ് അറസ്റ്റ് ചെയ്തു.
പ്രദേശത്തെ മഠത്തിന് സമീപം ബാനർ കെട്ടുന്നതുമായി ബന്ധപ്പെട്ടാണ് രണ്ടു വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായത്. ഇതിനിടെ മൂർച്ചയേറിയ ആയുധം ഉപയോ ഗിച്ചുള്ള ആക്രമണത്തിലാണ് ഗണേഷ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഗൗഡ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പോലീസ് പറഞ്ഞു. ആക്രമണത്തിൽ പരുക്കേറ്റ പ്രതികളിൽ ഒരാളായ സഞ്ജയ്, ചിക്കമഗളൂരു മല്ലേഗൗഡ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. സഖരായപട്ടണ പോലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി ഗ്രാമത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് ചിക്കമഗളൂരു പോലീസ് സൂപ്രണ്ട് വിക്രം ആംതെ പറഞ്ഞു. അന്വേഷണത്തിനായി നാല് പ്രത്യേക സംഘങ്ങൾ രൂപവത്കരിച്ചിട്ടുണ്ട്.
SUMMARY: Congress leader murdered in Chikkamagaluru: Five arrested














