LATEST NEWS

ചിക്കമഗളൂരുവിൽ കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ടു: അഞ്ച് പേർ അറസ്റ്റിൽ

ബെംഗളുരു: ചിക്കമഗളൂരുവില്‍ ബാനറിനെചൊല്ലി രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ കോൺഗ്രസ് പഞ്ചായത്തംഗം കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രി സഖരായപട്ടണയിലായിരുന്നു സംഭവം. കാഡുർ സഖരായപട്ടണ സ്വദേശി ഗണേഷ് ഗൗഡ (38) ആണ് കൊല്ലപ്പെട്ടത്.. പരുക്കേറ്റ ഒട്ടേറെ പേരെ ചിക്കമഗളുരു ജില്ലാ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു.സംഭവത്തില്‍ അഞ്ച് ബിജെപി, ബജ്റംഗ്ദള്‍ പ്രവര്‍ത്തകരെ സഖരായപട്ടണ പോലിസ് അറസ്റ്റ് ചെയ്തു.

പ്രദേശത്തെ മഠത്തിന് സമീപം ബാനർ കെട്ടുന്നതുമായി ബന്ധപ്പെട്ടാണ് രണ്ടു വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായത്. ഇതിനിടെ മൂർച്ചയേറിയ ആയുധം ഉപയോ ഗിച്ചുള്ള ആക്രമണത്തിലാണ് ഗണേഷ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഗൗഡ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പോലീസ് പറഞ്ഞു. ആക്രമണത്തിൽ പരുക്കേറ്റ പ്രതികളിൽ ഒരാളായ സഞ്ജയ്, ചിക്കമഗളൂരു മല്ലേഗൗഡ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. സഖരായപട്ടണ പോലീസ് കേസ് രജിസ്റ്റർ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി ഗ്രാമത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് ചിക്കമഗളൂരു പോലീസ് സൂപ്രണ്ട് വിക്രം ആംതെ പറഞ്ഞു. അന്വേഷണത്തിനായി നാല് പ്രത്യേക സംഘങ്ങൾ രൂപവത്കരിച്ചിട്ടുണ്ട്.

SUMMARY: Congress leader murdered in Chikkamagaluru: Five arrested

 

NEWS DESK

Recent Posts

റൈറ്റേഴ്‌സ് ഫോറം ബഷീർ ഓർമ്മ ജനുവരി 11 ന്; കെഇഎൻ പങ്കെടുക്കും

ബെംഗളൂരു: മലയാള സാഹിത്യത്തിൽ അനന്യമായ കൃതികളിലൂടെ മനുഷ്യൻ്റെ ഹൃദയങ്ങളിലേക്കുള്ള വഴികൾ തെളിച്ച വൈക്കം മുഹമ്മദ് ബഷീറിൻ്റെ ജീവിതവും രചനകളും ആധാരമാക്കി…

1 hour ago

കോഴിക്കോട് യുവാക്കള്‍ക്ക് കുറുനരിയുടെ കടിയേറ്റു

കോഴിക്കോട്: കോഴിക്കോട് കുറുനരിയുടെ ആക്രമണം. ജോലി സ്ഥലത്ത് വച്ച്‌ യുവാക്കള്‍ക്ക് കുറുനരിയുടെ കടിയേറ്റു. തുരുത്തിയാട് പുത്തൂര്‍വയല്‍ സ്വദേശി പ്രവീണ്‍കുമാര്‍, രാജേഷ്…

1 hour ago

എം.എം.എ ഫുട്ബോൾ ടൂർണമെൻ്റ് ജനുവരി 14ന്

ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ്റെ 90ാം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി ഫുട്ബോൾ ടൂർണമെൻ്റ് നടത്തുന്നു. ജനുവരി 14 നാണ് ടൂർണമെൻ്റ്…

2 hours ago

ഗോവയിലെ നിശാക്ലബിലുണ്ടായ അഗ്നിബാധ; മരണസംഖ്യ 25ആയി

പനജി: ഗോവയിലെ നിശാക്ലബിലുണ്ടായ അഗ്നിബാധയില്‍ മരിച്ചവരുടെ എണ്ണം 25 ആയി. പരുക്കേറ്റ 50പേർ ഗോവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.…

2 hours ago

കൊല്ലം ദേശീയപാത തകര്‍ന്ന സംഭവം; വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് ഉടൻ

കൊല്ലം: കൊല്ലം കൊട്ടിയത്ത് നിർമ്മാണത്തിലിരുന്ന ദേശീയപാത തകർന്ന സംഭവത്തില്‍ വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും. കാണ്‍പൂര്‍ ഐഐടിയില്‍ നിന്നുള്ള…

3 hours ago

കുന്നംകുളം കിഴൂര്‍ ദേവി ക്ഷേത്രത്തിലെ വിഗ്രഹം മോഷ്ടിച്ചു

തൃശൂർ: കുന്നംകുളം കിഴൂർ ദേവി ക്ഷേത്രത്തില്‍ മോഷണം. കമ്മറ്റി ഓഫീസിലെ ദേവി വിഗ്രഹം കവർന്നതായാണ് വിവരം. ഓഫീസിലെ അലമാരകള്‍ തകർത്ത…

4 hours ago