ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് നോട്ടീസ്. പൗരത്വം നേടും മുമ്പ് വോട്ടർ പട്ടികയിലിടം നേടിയെന്ന ഹർജിയില്‍ ഡല്‍ഹി റൗസ് അവന്യു കോടതിയാണ് സോണിയക്ക് നോട്ടീസ് അയച്ചത്. സോണിയ ഇന്ത്യൻ പൗരത്വം നേടിയത് 1983ലാണെന്നും 1980ല്‍ വോട്ടർ പട്ടികയില്‍ ഉള്‍പ്പെട്ടുവെന്നുമാണ് ഹർജിയിലെ വാദം. ഹർജി ജനുവരി ആറിന് പരിഗണിക്കും.
മജിസ്ട്രേറ്റ് ഹാർജിത് സിംഗ് ജസ്പാല്‍ ആണ് കഴിഞ്ഞ ദിവസം ഈ വിഷയത്തില്‍ സോണിയാ ഗാന്ധിക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്. ഹർജിയില്‍ പറയുന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാനാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായയാണ് ഹർജി നല്‍കിയത്. 1980-81-ലെ വോട്ടർ പട്ടികയില്‍ സോണിയാ ഗാന്ധിയുടെ പേര് ഉള്‍പ്പെടുത്തിയ നടപടി നിയമപരമല്ലെന്നാണ് അദ്ദേഹം ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നത്.
SUMMARY: Court notice to Sonia Gandhi for being on voter list before getting citizenship














