LATEST NEWS

പൗരത്വം നേടും മുമ്പ് വോട്ടര്‍ പട്ടികയില്‍; സോണിയ ഗാന്ധിക്ക് കോടതി നോട്ടീസ്

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് നോട്ടീസ്. പൗരത്വം നേടും മുമ്പ് വോട്ടർ പട്ടികയിലിടം നേടിയെന്ന ഹർജിയില്‍ ഡല്‍ഹി റൗസ് അവന്യു കോടതിയാണ് സോണിയക്ക് നോട്ടീസ് അയച്ചത്. സോണിയ ഇന്ത്യൻ പൗരത്വം നേടിയത് 1983ലാണെന്നും 1980ല്‍ വോട്ടർ പട്ടികയില്‍ ഉള്‍പ്പെട്ടുവെന്നുമാണ് ഹർജിയിലെ വാദം. ഹർജി ജനുവരി ആറിന് പരിഗണിക്കും.

മജിസ്ട്രേറ്റ് ഹാർജിത് സിംഗ് ജസ്പാല്‍ ആണ് കഴിഞ്ഞ ദിവസം ഈ വിഷയത്തില്‍ സോണിയാ ഗാന്ധിക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്. ഹർജിയില്‍ പറയുന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാനാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായയാണ് ഹർജി നല്‍കിയത്. 1980-81-ലെ വോട്ടർ പട്ടികയില്‍ സോണിയാ ഗാന്ധിയുടെ പേര് ഉള്‍പ്പെടുത്തിയ നടപടി നിയമപരമല്ലെന്നാണ് അദ്ദേഹം ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നത്.

SUMMARY: Court notice to Sonia Gandhi for being on voter list before getting citizenship

NEWS BUREAU

Recent Posts

കണ്ണൂരില്‍ ലീഗ് സ്ഥാനാര്‍ഥിയെ കാണാനില്ലെന്ന് പരാതി

കണ്ണൂർ: കണ്ണൂർ ചൊക്ലി ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡ് സ്ഥാനാർഥിയെ കാണാനില്ലെന്ന് പരാതി. മുസ്‌ലിം ലീഗ് സ്ഥാനാർഥി ടി.പി അറുവയെ കാണാതായെന്ന്…

44 minutes ago

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്നും രാജിവെച്ച്‌ ഭാഗ്യലക്ഷ്മി

കൊച്ചി: ഫെഫ്ക സംഘടനയില്‍ നിന്ന് രാജിവച്ച്‌ നടിയും ഡബ്ബിങ് ആർട്ടിസ്റ്റും സാമൂഹിക പ്രവർത്തകയുമായ ഭാഗ്യലക്ഷ്മി. ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ്…

3 hours ago

‘ദിലീപിന് നീതി ലഭിച്ചു’; സര്‍ക്കാര്‍ അപ്പീല്‍ പോകുന്നത് വേറെ പണിയില്ലാത്തതിനാലെന്ന് അടൂര്‍ പ്രകാശ്

പത്തനംതിട്ട: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായിരുന്ന ദിലീപിനെ വിചാരണ കോടതി വെറുതെ വിട്ടതില്‍ പ്രതികരണവുമായി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍…

4 hours ago

കേരളത്തില്‍ എസ്‌ഐആര്‍ വീണ്ടും നീട്ടി സുപ്രിംകോടതി

ഡല്‍ഹി: കേരളത്തില്‍ വീണ്ടും എസ്‌ഐആർ നീട്ടി. രണ്ട് ദിവസം കൂടി കൂട്ടി ഡിസംബർ 20 വരെയാണ് സുപ്രിംകോടതി നീട്ടിനല്‍കിയത്. എസ്‌ഐആറുമായി…

4 hours ago

അതിജീവിതയ്ക്ക് നീതി ലഭിക്കണം; ആര് ശിക്ഷിക്കപ്പെടണമെന്നല്ലയെന്നും നടൻ ആസിഫലി

തൊടുപുഴ: നടിയെ ആക്രമിച്ച കേസില്‍ കോടതി വിധിയെ മാനിക്കുന്നുവെന്ന് നടൻ ആസിഫലി. അതിജീവിതയ്ക്ക് നീതി ലഭിക്കണമെന്നാണ് എന്‍റെ അഭിപ്രായം. അത്…

5 hours ago

പ്രീ പോള്‍ സര്‍വേ ഫലം പരസ്യപ്പെടുത്തി; ആര്‍.ശ്രീലേഖക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി

തിരുവനന്തപുരം: പ്രീ പോള്‍ സർവേ ഫലം പരസ്യപ്പെടുത്തിയ സംഭവത്തില്‍ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി ആർ.ശ്രീലേഖക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി. തിരുവനന്തപുരം…

6 hours ago