Follow the News Bengaluru channel on WhatsApp

കർണാടകയിൽ ഇന്ന് 26962 പേർക്ക് കോവിഡ്; ബെംഗളൂരുവിൽ 16662 പേർക്കു കൂടി രോഗം, സംസ്ഥാനത്തെ കോവിഡ് മരണം 14000 കവിഞ്ഞു

ബെംഗളൂരു : കർണാടകയിൽ കോവിഡ് കേസുകളിലെ വർധനവ് തുടരുന്നു. 26962 പേർക്കാണ് ഇന്ന് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 8697 പേർ ഇന്ന് രോഗമുക്തി നേടി. 190 കോവിഡ് മരണങ്ങൾ ഇന്ന് രേഖപ്പെടുത്തി.

സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1274959 ആണ്. രോഗമുക്തി നേടിയവരുടെ എണ്ണം 1046554. വിവിധ ജില്ലകളിലായി ഇപ്പോള്‍ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 214311.

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 14075 സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് 15.19 ശതമാനം. 1128 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്. ഇന്ന് നടത്തിയ പരിശോധനകൾ 177466.

ബെംഗളൂരു അര്‍ബനില്‍ ഇന്ന് 16662 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 4727 പേര്‍ ഇന്ന് ജില്ലയില്‍ രോഗമുക്തി നേടി. 124 പേര്‍ ഇന്ന് ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5574 ആയി. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ബെംഗളൂരു അര്‍ബനില്‍ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 615581 ആണ്. ചികിത്സയിലുള്ളവര്‍ 149624.

രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍: