KARNATAKA

നാട്ടുകാരും വനപാലകരും അരിച്ചുപെറുക്കിയിട്ടും കുഞ്ഞിനെ  കണ്ടെത്താനായിരുന്നില്ല; ഒടുവില്‍ കണ്ടെത്തിയത് വളർത്തുനായ

ബെംഗളൂരു: കാപ്പിത്തോട്ടത്തില്‍ കാണാതായപിഞ്ചു കുഞ്ഞിന് തുണയായി വളർത്തുനായ കണ്ടെത്തി. കുടക് ബി ഷെട്ടിഗേരി കൊങ്കണയ്ക്ക് സമീപം ശനിയാഴ്ച വൈകീട്ടാണ് സംഭവം. ശാരി ഗണപതി എന്ന ആളുടെ തോട്ടത്തിൽ ജോലി ചെയ്യുന്ന സുനിലിന്റെയും നാഗിനിയുടെയും മകളെയാണ് ‘ഓറിയോ’ എന്ന വളര്‍ത്തുനായ രക്ഷിച്ചത്. 14 മണിക്കൂര്‍ കഴിഞ്ഞാണ് കുട്ടിയെ കണ്ടെയതെങ്കിലും. തോട്ടത്തിൽ കഴിഞ്ഞതിന്റെ ക്ഷീണവും പരിഭ്രമവുമല്ലാതെ കുട്ടിയുടെ ദേഹത്ത് പരുക്കുകളൊന്നും ഉണ്ടായിരുന്നില്ല.

മറ്റുകുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് കുട്ടിയെ കാണാതാകുന്നത്. മാതാപിതാക്കളും നാട്ടുകാരും വനപാലകരും തിരച്ചല്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. കാണാതായ കുഞ്ഞ് ഉപയോഗിച്ച ഉടുപ്പിന്റെ മണം പിടിച്ചാണ് നായ്ക്കള്‍ തെരച്ചിലിനിറങ്ങിയത്. അനിൽ കലപ്പ എന്നയാളുടെ ‘ഓറിയോ’ വളർത്തുനായ് ഒടുവിൽ ലക്ഷ്യത്തിലെത്തി. ഒടുവില്‍ തോട്ടത്തിന്റെ മധ്യഭാഗത്ത് ക്ഷീണിച്ചു കിടക്കുകയായിരുന്ന രണ്ടു വയസുകാരി സുനന്യക്കരികിലേക്ക് ‘ഓറിയോ’ മണംപിടിച്ചെത്തുകയായിരുന്നു.
SUMMARY: Despite a search by locals and forest guards, the baby could not be found; it was finally found by a pet dog.

NEWS DESK

Recent Posts

രാഹുലിനെതിരായ ലൈംഗികാതിക്രമ കേസ്: അ​തി​ജീ​വി​ത​യു​ടെ ചി​ത്ര​വും വി​വ​ര​ങ്ങ​ളും പ​ങ്കു​വ​ച്ചു, കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ൽ

തൃശൂർ: രാഹുൽ‌ മാങ്കൂട്ടത്തില്‍ എം​എ​ൽ​എ​യ്ക്കെ​തിരായ ലൈംഗിക അതിക്രമ കേസില്‍ പ​രാ​തി ന​ൽ​കി​യ യു​വ​തി​യു​ടെ ചി​ത്ര​വും മ​റ്റു വി​വ​ര​ങ്ങ​ളും ഫെയ്സ്ബുക്കിൽ പങ്കുവച്ച…

41 minutes ago

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് മത്സരിക്കും; രാജീവ് ചന്ദ്രശേഖർ

തൃശൂർ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തൃശൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച…

53 minutes ago

ട്രാക്കിൽ അറ്റകുറ്റപ്പണി; പാലക്കാട് വഴിയുള്ള ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം

പാലക്കാട്: പാലക്കാട് ഡിവിഷന് കീഴിലെ വിവിധ സ്ഥലങ്ങളിൽ പാതയില്‍ അറ്റകുറ്റപ്പണികൾ നടക്കുനതിനാല്‍ താഴെ കൊടുത്തിരിക്കുന്ന തീയതികളിലെ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം…

2 hours ago

രാ​ഹു​ലി​ന് വീ​ണ്ടും കു​രു​ക്ക്; കെ​പി​സി​സി​ക്ക് ല​ഭി​ച്ച പ​രാ​തി ഡി​ജി​പി​ക്ക് കൈ​മാ​റി

തിരുവനന്തപുരം: കോൺ​ഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ബലാത്സം​ഗ പരാതി ഉയർന്നതോടെ കെപിസിസി നേതൃത്വം പരാതി പോലീസ് മേധാവിക്ക് കൈമാറി. ഹോംസ്റ്റേയിൽ…

2 hours ago

യുഡിഎഫ് കർണാടക ഭാരവാഹികള്‍

ബെംഗളൂരു: യുഡിഎഫ് കർണാടകയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ചെയർമാന്‍: അഡ്വ. സത്യൻ പുത്തൂർ ജനറല്‍ കൺവീനർ: നാസർ നീലസാന്ദ്ര, ഓർഗനൈസിങ്…

3 hours ago

കമ്പിളി പുതപ്പ് വിതരണം

ബെംഗളൂരു: നഗരത്തിൽ ക്രമാതീതമായി തണുപ്പ് വർധിച്ചു വരുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ കമ്പിളി പുതപ്പുകൾ വിതരണം ചെയ്ത് മലബാർ മുസ്ലിം അസോസിയേഷൻ…

3 hours ago