ബെംഗളൂരു: ധർമസ്ഥലയില്‍ നിരവധി സ്‌ത്രീകളെ കൊന്ന് കുഴിച്ചിടാൻ സഹായിച്ചെന്ന മുൻ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിച്ച് കർണാടക സർക്കാർ ഉത്തരവിറക്കി. നാലംഗ അന്വേഷണ സംഘത്തെയാണ് ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ സമഗ്രമായി അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. പ്രണവ് മോഹന്തി ഐപിഎസാണ് എസ്ഐടി തലവൻ. ഡിഐജി എംഎൻ അനുചേത്, ഐപിഎസ് ഉദ്യോഗസ്ഥരായ എസ്‌കെ സൗമ്യലത, ജിതേന്ദ്ര കുമാർ ദയാമ എന്നിവർ അംഗങ്ങളാണ്.
ഏറെ കോളിളക്കമുണ്ടാക്കിയ വെളിപ്പെടുത്തല്‍ ആയിരുന്നിട്ടും കേസ് എസ്‌ഐ തലത്തിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. മുതിർന്ന അഭിഭാഷകരുടെ സംഘം മുഖ്യമന്ത്രി സിദ്ധരാമയ്യയെ സന്ദർശിച്ച് എസ്‌ഐടി വേണമെന്ന് നിവേദനം നൽകിയിരുന്നു.
SUMMARY: Dharmasthala: Karnataka government forms special investigation team
കോഴിക്കോട്: കൊയിലാണ്ടിയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് സ്ത്രീ മരിച്ചു. കുറവങ്ങാട് സ്വദേശി ഫാത്തിമ (65) ആണ് മരിച്ചത്. മരത്തിന്റെ…
മുംബൈ: 1978ൽ അമിതാഭ് ബച്ചന്‍ അഭിനയിച്ച കൾട്ട് ക്ലാസിക് ചിത്രമായ ഡോണിന്റെ സംവിധായകൻ ചന്ദ്ര ബരോട്ട്(86) അന്തരിച്ചു. മുംബൈയിലെ ബാന്ദ്രയിലുള്ള…
മോസ്കോ: റഷ്യയിൽ ഭൂചലന പരമ്പര. ഒരു മണിക്കൂറിനിടെ അഞ്ച് ഭൂചലനങ്ങളാണ് റഷ്യയിൽ അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി.…
തിരുവനന്തപുരം: വിതുരയിൽ രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞ് കോൺഗ്രസ് സമരം. ആശുപത്രിയിൽ എത്തിക്കാൻ വെെകിയതോടെ രോഗി മരിച്ചു. ആദിവാസി യുവാവായ…
കോട്ടയം: പാലാ രാമപുരത്ത് പെട്രോളൊഴിച്ച് കത്തിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന ജ്വല്ലറി ഉടമ മരിച്ചു. രാമപുരം കണ്ണനാട്ട് ജ്വല്ലറി ഉടമ കണ്ണനാട്ട്…
ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ടേക്ക് ഓഫ് സമയത്ത് വിമാനത്തിലെ വൈദ്യുതി വിതരണത്തിൽ തകരാർ സംഭവിച്ചെന്ന് കണ്ടെത്തിയതായി റിപ്പോർട്ട്. വിമാനത്തിൻ്റെ…