തത്കാല്‍ ടിക്കറ്റിന് ഇനി ഇ-ആധാര്‍ വെരിഫിക്കേഷന്‍ നിര്‍ബന്ധം

ന്യൂഡൽഹി: തത്കാല്‍ ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് ഇ-ആധാര്‍ വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വെ. നടപടി ഉടൻ തുടങ്ങുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇനി ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ടുകൾക്ക് മാത്രമേ ഓണ്‍ലൈനിൽ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ. ബുക്കിംഗ് നടത്തുന്നത് യഥാര്‍ഥ യാത്രക്കാരാണെന്ന് ഉറപ്പുവരുത്താനാണ് നടപടി. ഈ മാസം അവസാനത്തോടെ നടപടി ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. തത്കാല്‍ ബുക്കിംഗ് വിന്‍ഡോ തുറക്കുന്ന ആദ്യ പത്ത് മിനുട്ടില്‍ ആധാര്‍ ബന്ധിപ്പിച്ച അക്കൗണ്ടുകളിലൂടെ നടത്തുന്ന ഓണ്‍ലൈന്‍ ബുക്കിംഗിനാണ് മുന്‍ഗണനയെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.

ഓട്ടോമേറ്റഡ് ടൂളുകൾ ഉപയോഗിച്ച് തത്കാല്‍ ടിക്കറ്റുകൾ കൂട്ടത്തോടെ ബുക്ക് ചെയ്യുന്നത് കഴിഞ്ഞ ഒരാഴ്ചയിലേറെ നടത്തിയ പരിശോധനകൾക്ക് ഒടുവിലാണ് 2.4 കോടി ഐആർസിടിസി അക്കൗണ്ടുകൾ റെയിൽവെ ബ്ലോക്ക് ചെയ്തിരുന്നു. 20 ലക്ഷം അക്കൗണ്ടുകൾ കൂടി നിരീക്ഷണത്തിലാണ്. ഈ സാഹചര്യത്തിലാണ് തത്കാല്‍ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ആധാർ വെരിഫിക്കേഷൻ നിർബന്ധമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *