LATEST NEWS

പ്രീ പോള്‍ സര്‍വേ ഫലം പരസ്യപ്പെടുത്തി; ആര്‍.ശ്രീലേഖക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി

തിരുവനന്തപുരം: പ്രീ പോള്‍ സർവേ ഫലം പരസ്യപ്പെടുത്തിയ സംഭവത്തില്‍ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി ആർ.ശ്രീലേഖക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി. തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് മുന്‍തൂക്കം എന്ന സര്‍വ്വേ ഫലമാണ് പങ്കുവെച്ചത്. കോര്‍പറേഷനിലെ ശാസ്തമംഗലം വാര്‍ഡില്‍ സ്ഥാനാര്‍ഥിയാണ് ആര്‍ ശ്രീലേഖ.

ഇന്ന് രാവിലെയാണ് ഫേസ്ക്കിബുലൂടെ ശ്രീലേഖ സര്‍വേ ഫലം പങ്കുവെച്ചത്. പ്രീപോള്‍ സര്‍വേ ഫലം പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ മാര്‍ഗനിര്‍ദേശം. ബിജെപിക്കു തിരുവനന്തപുരം കോര്‍പറേഷനില്‍ ഭൂരിപക്ഷമുണ്ടാകും, എല്‍ഡിഎഫ് പിന്നോട്ട് പോകും എന്നുള്ള സ്വകാര്യ സര്‍വേ ഫലമാണ് ശ്രീലേഖ പങ്കുവെച്ചത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള പോസ്റ്ററുകളില്‍ പേരിനൊപ്പം ഐപിഎസ് ഉപയോഗിച്ചത് അടക്കമുള്ള വിവാദങ്ങള്‍ നേരത്തെ തന്നെ ശ്രീലേഖക്കെതിരെ ഉയര്‍ന്നു വന്നിരുന്നു. നിലവില്‍ ചട്ടവിരുദ്ധ നടപടിയുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. കോണ്‍ഗ്രസും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചേക്കും.

SUMMARY: Pre-poll survey results announced; Election Commission takes action against R. Sreelekha

NEWS BUREAU

Recent Posts

അതിജീവിതയ്ക്ക് നീതി ലഭിക്കണം; ആര് ശിക്ഷിക്കപ്പെടണമെന്നല്ലയെന്നും നടൻ ആസിഫലി

തൊടുപുഴ: നടിയെ ആക്രമിച്ച കേസില്‍ കോടതി വിധിയെ മാനിക്കുന്നുവെന്ന് നടൻ ആസിഫലി. അതിജീവിതയ്ക്ക് നീതി ലഭിക്കണമെന്നാണ് എന്‍റെ അഭിപ്രായം. അത്…

3 minutes ago

സ്വര്‍ണവിലയിൽ ഇടിവ്

തിരുവനന്തപുരം: നേരിയ ആശ്വാസമായി സ്വർണവില താഴുന്നു. ഇന്നലെ ഉയർന്ന വിലയില്‍ നിന്നുമാണ് ഇന്ന് ചെറുതായി പിന്നോട്ട് പോയത്. ഇത് നേരിയ…

2 hours ago

തദ്ദേശ തിരഞ്ഞെടുപ്പില്‍ മമ്മൂട്ടിക്ക് വോട്ട് ചെയ്യാനാകില്ല; വോട്ടര്‍ പട്ടികയില്‍ പേരില്ല

കൊച്ചി: നടൻ മമ്മൂട്ടി ഇത്തവണയും തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യില്ല. വോട്ടർ പട്ടികയില്‍ പേര് ചേർത്തിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ മമ്മൂട്ടിയും…

2 hours ago

വൈദ്യുതലൈനിൽ തട്ടി പരിശീലന വിമാനം തകർന്നുവീണു

ഭോപ്പാൽ: മ​​ധ്യ​​പ്ര​​ദേ​​ശി​​ൽ 33 കെ​​വി വൈ​​ദ്യു​​ത ലൈ​​നി​​ൽ ത​​ട്ടി പ​​രി​​ശീ​​ല​​ന വി​​മാ​​നം ത​​ക​​ർ​​ന്നു വീ​​ണു. പൈ​​ല​​റ്റി​​നും മ​​റ്റൊ​​രാ​​ൾ​​ക്കും പ​​രു​​ക്കേ​​റ്റു. റെ​​ഡ്‌​​വാ​​ർ​​ഡ്…

4 hours ago

എറണാകുളം പിറവത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അന്തരിച്ചു

കൊച്ചി: എറണാകുളം പാമ്പാക്കുട പഞ്ചായത്ത് 10-ാം വാര്‍ഡ് ആയ ഓണക്കൂറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കുഴഞ്ഞു വീണ് മരിച്ചു. സി.എസ്.ബാബു (59)…

4 hours ago

ആദ്യഘട്ട വിധിയെഴുത്ത്; ഏ​ഴു ജി​ല്ല​ക​ളിലെ വോട്ടെടുപ്പ് ആരംഭിച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ദിനമായ ഇന്ന് ഏഴ് ജില്ലകളിൽ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ കൃത്യം ഏഴ് മണിയോടെ…

4 hours ago