തിരുവനന്തപുരം: ഐഎഫ്എഫ്കെ (IFFK) സ്ക്രീനിംഗിനിടെ ചലച്ചിത്ര പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സംവിധായകനും മുൻ എംഎൽഎയും സിപിഎം സഹയാത്രികനുമായ പി.ടി കുഞ്ഞുമുഹമ്മദിനെതിരെ പോലീസ് കേസെടുത്തു. കന്റോണ്‍മെന്റ് പോലീസാണ് കുഞ്ഞുമുഹമ്മദിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. അതിക്രമത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസ്.
ജൂറി ചെയർമാൻ കൂടിയായ കുഞ്ഞുമുഹമ്മദ് ഹോട്ടൽ മുറിയിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. പരാതി നൽകിയ ചലച്ചിത്ര പ്രവർത്തകയും ജൂറി അംഗമാണ്.
കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ വെച്ച് നടന്ന സ്ക്രീനിംഗിനിടെ തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവർത്തകയുടെ പരാതി. മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യം പരാതി കൈമാറിയത്. മുഖ്യമന്ത്രി ഈ പരാതി പോലീസിന് കൈമാറുകയായിരുന്നു. തുടർന്ന്, പോലീസ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലെ അതേ കാര്യങ്ങൾ തന്നെയാണ് മൊഴിയിലും അവർ ആവർത്തിച്ചത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പോലീസ് ശേഖരിച്ച് പരിശോധിച്ചിട്ടുണ്ട്.
SUMMARY: Film actress complains of indecent behavior; Case filed against PT Kunjumuhammed














