Categories: KERALATOP NEWS

സംഗീത നിശയുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കം; ഷാൻ റഹ്മാനെതിരെ കേസെടുത്ത് പോലീസ്

കൊച്ചി: സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്ത് എറണാകുളം സൗത്ത് പോലീസ്. കൊച്ചിയിൽ ജനുവരിയിൽ നടന്ന സംഗീതനിശയുമായി ബന്ധപ്പെട്ട് 38 ലക്ഷം രൂപ തട്ടിയെന്ന ഇവന്റ്‌മനേജ്മെന്റ് കമ്പനി ഉടമ നൽകിയ പരാതിയിലാണ് കേസെടുത്തത്. മുൻകൂർ ജാമ്യം തേടി ജില്ലാ കോടതിയെ സമീപിച്ച ഷാൻ റഹ്മാനോട് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ കോടതി നിർദേശിച്ചു. എന്നാൽ ഇതുവരെ ഹാജരായിട്ടില്ല. പ്രൊഡക്ഷൻ മാനേജരും ഷോ ഡയറക്ടറുമായ നിജു രാജാണ് പരാതിക്കാരൻ.

ഇക്കഴിഞ്ഞ ജനുവരി 23നാണ് തേവര സേക്രട്ട് ഹാര്‍ട്ട് കോളജ് ഗ്രൗണ്ടില്‍ ഇറ്റേണല്‍ റേ എന്ന മ്യൂസിക് ട്രൂപ്പിന്റെ ഭാഗമായി ഷാന്‍ റഹ്മാന്റെ ‘ഉയിരെ’ സംഗീത പരിപാടി നടന്നത്. സംഗീത നിശയുടെ സംഘാടനം ഏറ്റെടുത്തത് കൊച്ചിയിലെ ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയായ അറോറ ആയിരുന്നു. പരിപാടിയുടെ പ്രൊഡക്ഷന്‍, താമസം, ഭക്ഷണം, യാത്ര പാര്‍ക്കിംഗ് ഗ്രൗണ്ടിന്‍റെ പണം തുടങ്ങി ബൗണ്‍സര്‍മാര്‍ക്കു കൊടുക്കേണ്ട തുക വരെ അറോറ ചെലവിട്ടു.

ആകെ 38 ലക്ഷം രൂപ ചെലവായെന്നും അഞ്ച് പൈസപോലും തിരികെ ലഭിച്ചില്ലെന്നുമാണ് അറോറ ഇവന്‍റ് മാനേജ്മെന്‍റ് കമ്പനി ഉടമ നിജു രാജിന്‍റെ പരാതി. പണം ചോദിച്ച് ഷാനിനെ ബന്ധപ്പെട്ടപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും കള്ളക്കേസില്‍ കുടുക്കുമെന്ന് ആരോപിച്ചതായും നിജു പരാതിയിൽ ആരോപിക്കുന്നു. പരിപാടിയുമായി ബന്ധപ്പെട്ട് നിരോധിത മേഖലയിൽ ഡ്രോൺ പറത്തിയതിനും റോഡിൽ ഗതാഗത തടസമുണ്ടാക്കിയതിനും ഷാനിനെതിരെ വേറെയും കേസുകളുണ്ട്.
<BR>
TAGS : SHAAN RAHMAN | CASE REGISTERED
SUMMARY : Financial dispute related to music night; Police files case against Shaan Rahman

Savre Digital

Recent Posts

പലാഷ് മുച്ചാലുമായുള്ള വിവാഹം റദ്ദാക്കിയതായി സ്‌മൃതിമന്ദാന

മുംബൈ: പലാഷ് മുച്ചാലുമായുള്ള വിവാഹം റദ്ദാക്കിയതായി സ്‌മൃതി മന്ദാന സ്ഥിരീകരിച്ചു. രാജ്യത്തിന് വേണ്ടി തുടർന്നും കളിച്ച്‌ ട്രോഫികള്‍ സ്വന്തമാക്കുകയാണ് ലക്ഷ്യമെന്നും…

25 minutes ago

റൈറ്റേഴ്‌സ് ഫോറം ബഷീർ ഓർമ്മ ജനുവരി 11 ന്; കെഇഎൻ പങ്കെടുക്കും

ബെംഗളൂരു: മലയാള സാഹിത്യത്തിൽ അനന്യമായ കൃതികളിലൂടെ മനുഷ്യൻ്റെ ഹൃദയങ്ങളിലേക്കുള്ള വഴികൾ തെളിച്ച വൈക്കം മുഹമ്മദ് ബഷീറിൻ്റെ ജീവിതവും രചനകളും ആധാരമാക്കി…

2 hours ago

കോഴിക്കോട് യുവാക്കള്‍ക്ക് കുറുനരിയുടെ കടിയേറ്റു

കോഴിക്കോട്: കോഴിക്കോട് കുറുനരിയുടെ ആക്രമണം. ജോലി സ്ഥലത്ത് വച്ച്‌ യുവാക്കള്‍ക്ക് കുറുനരിയുടെ കടിയേറ്റു. തുരുത്തിയാട് പുത്തൂര്‍വയല്‍ സ്വദേശി പ്രവീണ്‍കുമാര്‍, രാജേഷ്…

2 hours ago

എം.എം.എ ഫുട്ബോൾ ടൂർണമെൻ്റ് ജനുവരി 14ന്

ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ്റെ 90ാം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി ഫുട്ബോൾ ടൂർണമെൻ്റ് നടത്തുന്നു. ജനുവരി 14 നാണ് ടൂർണമെൻ്റ്…

2 hours ago

ഗോവയിലെ നിശാക്ലബിലുണ്ടായ അഗ്നിബാധ; മരണസംഖ്യ 25ആയി

പനജി: ഗോവയിലെ നിശാക്ലബിലുണ്ടായ അഗ്നിബാധയില്‍ മരിച്ചവരുടെ എണ്ണം 25 ആയി. പരുക്കേറ്റ 50പേർ ഗോവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.…

3 hours ago

കൊല്ലം ദേശീയപാത തകര്‍ന്ന സംഭവം; വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് ഉടൻ

കൊല്ലം: കൊല്ലം കൊട്ടിയത്ത് നിർമ്മാണത്തിലിരുന്ന ദേശീയപാത തകർന്ന സംഭവത്തില്‍ വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും. കാണ്‍പൂര്‍ ഐഐടിയില്‍ നിന്നുള്ള…

4 hours ago