LATEST NEWS

ഗോവയിലെ നിശാക്ലബിലുണ്ടായ അഗ്നിബാധ; മരണസംഖ്യ 25ആയി

പനജി: ഗോവയിലെ നിശാക്ലബിലുണ്ടായ അഗ്നിബാധയില്‍ മരിച്ചവരുടെ എണ്ണം 25 ആയി. പരുക്കേറ്റ 50പേർ ഗോവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഗോവ പോലീസിന്റെ ഔദ്യോഗിക പ്രസ്താവനയിലാണ് മരണസംഖ്യ സ്ഥിരീകരിച്ചത്. പരുക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് അപകടമുണ്ടായത്. ബാഗയിലെ ബിര്‍ച്ച്‌ ബൈ റോമിയോ ലേന്‍ എന്ന ക്ലബ്ബിലാണ് അഗ്‌നിബാധയുണ്ടായത്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടമുണ്ടായെന്നാണ് വിലയിരുത്തല്‍. താഴത്തെ നിലയിലെ അടുക്കളയിലും പരിസരത്തുമാണ് തീ പടര്‍ന്നത്.

മരിച്ചവരില്‍ ഏറെയും ക്ലബ്ബിലെ ജീവനക്കാരാണ് എന്നാണ് പുറത്ത് വരുന്ന വിവരം. മരിച്ചവരില്‍ മൂന്ന് വിനോദസഞ്ചാരികളുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ മൂന്നുപേര്‍ പൊള്ളലേറ്റും മറ്റുള്ളവര്‍ തീപ്പിടിത്തവും പുകയും മൂലം ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

SUMMARY: Fire breaks out at Goa nightclub; death toll rises to 25

NEWS BUREAU

Recent Posts

രാഹുൽ മാങ്കൂട്ടത്തിലിന് ഒളിവില്‍ കഴിയാന്‍ സഹായിച്ച രണ്ട് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ലൈംഗിക പീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ടുപേരെ പോലീസ് പിടികൂടി. ബെംഗളൂരുവിൽ…

6 minutes ago

മയക്കുമരുന്ന് കേസ്; സുഡാൻ പൗരനും മലയാളികളും ഉൾപ്പെടെ അഞ്ചുപേർക്ക് കഠിനശിക്ഷ വിധിച്ച് കോടതി

ബെംഗളൂരു: മാരക മയക്കുമരുന്നായ മെഥാംഫെറ്റാമൈൻ കൈവശം വെച്ചതിനും കടത്തിയതിനും വിദേശ പൗരൻ ഉൾപ്പെടെ അഞ്ച് പ്രതികൾക്ക് മംഗളൂരു കോടതി കഠിനതടവും…

1 hour ago

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളില്‍ പരസ്യപ്രചാരണം അവസാനിച്ചു

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിലെ പരസ്യ പ്രചാരണം അവസാനിച്ചു. വോട്ടുറപ്പിക്കാനും സ്ഥാനാര്‍ഥികളുടെ പേര്…

2 hours ago

തൃശൂര്‍-എറണാകുളം ജില്ലാ അതിര്‍ത്തിയിലെ മദ്യശാലകള്‍ തുടര്‍ച്ചയായി 5 ദിവസം പ്രവര്‍ത്തിക്കില്ല

തൃശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ തൃശൂര്‍-എറണാകുളം ജില്ലാ അതിര്‍ത്തികളിലുള്ള കള്ളുഷാപ്പുകള്‍ ഉള്‍പ്പെടെ മദ്യശാലകള്‍ തുടര്‍ച്ചയായി അഞ്ചു ദിവസം പ്രവര്‍ത്തിക്കില്ല. വോട്ടെടുപ്പ് നടക്കുന്ന…

2 hours ago

ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂടിക്കാഴ്ച ശരിവച്ച്‌ മുഖ്യമന്ത്രി; എകെജി സെൻ്റെറിലായിരുന്നു കൂടിക്കാഴ്ച

തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമി നേതാക്കളുമായുള്ള കൂടിക്കാഴ്ച സ്ഥിരീകരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. അവർ ആവശ്യപ്പെട്ടതിനാലാണ് കൂടിക്കാഴ്ച നടത്തിയത്. സോളിഡാരിറ്റിയിലെ ചില…

3 hours ago

ഗ്രേറ്റര്‍ നോയിഡയില്‍ എംസിഎ വിദ്യാര്‍ഥി ജീവനൊടുക്കി

ഡല്‍ഹി: ഗ്രേറ്റർ നോയിഡയില്‍ എംസിഎ വിദ്യാർഥി ജീവനൊടുക്കി. ജാർഖണ്ഡ് സ്വദേശിയായ കൃഷ്ണകാന്ത്(25) ആണ് മരിച്ചത്. ഗ്രേറ്റർ നോയിഡയിലെ ഹോസ്റ്റലില്‍ നിന്നാണ്…

3 hours ago