ക്ഷേത്രത്തിൽ നിന്ന് പ്രസാദം കഴിച്ച 51 പേർക്ക് ദേഹാസ്വാസ്ഥ്യം

ബെംഗളൂരു: കർണാടകയിൽ ക്ഷേത്രത്തിലെ പ്രസാദം കഴിച്ച 51 പേർക്ക് ദേഹാസ്വാസ്ഥ്യം. ബെളഗാവി സവദത്തി താലൂക്കിലെ ഹൂളികട്ടി ഗ്രാമത്തിലാണ് സംഭവം. ബുധനാഴ്ച ഗ്രാമത്തിൽ നടന്ന ഭിരേശ്വർ, കരേമ്മ ദേവി മേളയിൽ നിന്ന് പ്രസാദം കഴിച്ചവർക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരിൽ 30ഓളം പേർ ആശുപത്രി വിട്ടു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രസാദത്തിന്റെ സാമ്പിൾ പരിശോധനക്കായി അയച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here