BENGALURU UPDATES

മുൻ ചിക്പേട്ട് എംഎൽഎയും കോൺഗ്രസ് നേതാവുമായ ആർ വി ദേവരാജ് അന്തരിച്ചു

ബെംഗളൂരു: കോൺഗ്രസ് നേതാവും മുൻ ചിക്പേട്ട് എംഎൽഎയുമായ ആർ വി ദേവരാജ് അന്തരിച്ചു. 67 വയസ്സായിരുന്നു. മൈസൂരുവിൽ തിങ്കളാഴ്ച ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ചാമുണ്ടി ഹിൽസ് സന്ദർശിക്കുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. തുടര്‍ന്നു ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് ജയദേവ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു,

മൂന്ന് തവണ എംഎൽഎ ആയ ദേവരാജ് 1989 ലും 1999 ലും ചാമരാജ്പേട്ട് നിയോജകമണ്ഡലത്തിൽ നിന്ന് കോൺഗ്രസിനെ പ്രതിനിധീകരിച്ചു. 2004 ൽ, അന്നത്തെ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയ്ക്കുവേണ്ടി അദ്ദേഹം തന്റെ സീറ്റ് ഒഴിഞ്ഞുകൊടുത്തു. മണ്ഡല പുനർനിർണയത്തിനുശേഷം, 2013 ൽ ചിക്പേട്ട് നിയോജകമണ്ഡലത്തിൽ നിന്ന് ദേവരാജ് വീണ്ടും എംഎൽഎയായി. 2018 ലും 2023 ലും ദേവരാജ് ചിക്പേട്ട് നിയോജകമണ്ഡലത്തിൽ നിന്ന് ബിജെപിയുടെ ഉദയ് ബി ഗരുഡാചറിനെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (കെഎസ്ആർടിസി) ചെയർമാനായിരുന്നു. സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്ന ആദ്യ ടേമിൽ 2016 ൽ കർണാടക ചേരി വികസന ബോർഡ് ചെയർമാനായും അദ്ദേഹം നിയമിതനായി.

ആർ വി ദേവരാജിന്റെ വേര്‍പ്പാടില്‍ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ അടക്കമുള്ളവര്‍ അനുശോചിച്ചു.


SUMMARY: Former Chickpet MLA and Congress leader RV Devaraj passes away

NEWS DESK

Recent Posts

ഇന്‍ഡിഗോ വിമാനത്തില്‍ ചാവേര്‍ ഭീഷണി; എമര്‍ജന്‍സി ലാന്‍ഡിങ്

ഡല്‍ഹി: കുവൈറ്റില്‍ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് ചൊവ്വാഴ്ച മുംബൈ വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡിംഗ്…

21 minutes ago

ആശ്വാസം; ബോണക്കാട് ഉൾവനത്തിൽ കാണാതായ വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ടെത്തി

തിരുവനന്തപുരം: ബോണക്കാട് ഉൾവനത്തിൽ കടുവകളുടെ എണ്ണം എടുക്കാൻ പോയി കാണാതായ ഫോറസ്റ്റ് ഉദ്യോ​ഗസ്ഥരെ കണ്ടെത്തി. ബോണക്കാട് ഈരാറ്റുമുക്ക് ഇരുതോട് ഭാ​ഗത്തായാണ്…

30 minutes ago

കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡ് പ്രതി ജീവനൊടുക്കി

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആത്മഹത്യ. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി ജീവനൊടുക്കി. വയനാട് കേണിച്ചിറ സ്വദേശി…

1 hour ago

മാധ്യമപ്രവർത്തകൻ സനൽ പോറ്റി അന്തരിച്ചു

കൊച്ചി: മാധ്യമപ്രവർത്തകൻ സനൽ പോറ്റി അന്തരിച്ചു. 55 വയസായിരുന്നു. വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ ആണ് അന്ത്യം. കളമശേരി എസ് സി…

2 hours ago

വിനോദയാത്ര ബസ് മറിഞ്ഞു വിദ്യാർഥി മരിച്ചു

ബെംഗളൂരു: ഹൈസ്കൂളിൽനിന്ന് വിനോദ യാത്രയ്ക്ക് പോയ ബസ് അപകടത്തിൽപ്പെട്ട് വിദ്യാർഥി മരിച്ചു. 38 പേർക്ക് പരുക്കേറ്റു. മൈസൂരുവിലെ സരസ്വതിപുരത്തുള്ള തരലബാലു…

2 hours ago

ബോണക്കാട് ഉള്‍വനത്തില്‍ കടുവകളുടെ എണ്ണം എടുക്കാനായി പോയ ഫോറസ്റ്റ് ഉദ്യോഗസ്ഥ അടക്കം മൂന്ന് പേരെ കാണാനില്ല

തിരുവനന്തപുരം: കടുവകളുടെ എണ്ണം എടുക്കാനായി ബോണക്കാട് പോയ ഫോറസ്റ്റ് ഉദ്യോഗസ്ഥ അടക്കം മൂന്നുപേരെ കാണാനില്ല. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പാലോട്…

3 hours ago