TAMILNADU

കനത്ത മഴ; ചെന്നൈയിൽ 12 വിമാന സർവീസുകൾ റദ്ദാക്കി

ചെന്നൈ: അതിശതമായ മഴയെത്തുടർന്ന് ചെന്നൈയിൽ നിന്ന് പുറപ്പെടേണ്ട 12 വിമാന സർവീസുകൾ റദ്ദാക്കി. ഇന്ന് പുലർച്ചെ വരെ ചെന്നൈയിലെയും തിരുവള്ളൂരിലെയും പല സ്ഥലങ്ങളിലും ശക്തമായ മഴയാണുണ്ടായിരുന്നത്. രണ്ട് ജില്ലകളിലും ഇന്നലെ കേന്ദ്ര ജല കമ്മീഷൻ പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നു.

കൊച്ചി-ചെന്നൈ വിമാനമുൾപ്പെടെയുള്ള സർവീസുകൾ ആണ് റദ്ദാക്കിയിട്ടുള്ളത്. ചെന്നൈ ഉൾപ്പെടുന്ന വടക്കൻ തമിഴ്നാട്ടിൽ ഇന്നും കനത്ത മഴ തുടരുമെന്നാണ് വിവരം. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം തുടങ്ങി ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് ആണുള്ളത്.

ചെന്നൈയിൽ പല സ്ഥലങ്ങളിലും മഴയെത്തുടർന്ന് വെള്ളക്കെട്ട് രൂക്ഷമാണ്. നഗരത്തിൽ പലയിടത്തും മരം വീണ് ഗതാഗതം തടസപ്പെടുകയും ചെയ്‌തു. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപെട്ട് തുടങ്ങിയ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. ടിറ്റ് വാ ചുഴലിക്കാറ്റിന്റെ ആഘാതവും നഗരത്തിലെ നിലവിലുള്ള പ്രതികരണ നടപടികളും വിലയിരുത്തുന്നതിനായി തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, സംസ്ഥാന മന്ത്രി കെ.എൻ. നെഹ്‌റു, ചെന്നൈ മേയർ പ്രിയ രാജൻ എന്നിവർ ചൊവ്വാഴ്ച ചെന്നൈയിൽ കോർപ്പറേഷൻ ഉദ്യോഗസ്ഥരുമായി അവലോകന യോഗം ചേർന്നു.

തെക്കൻ ആന്ധ്രയിലെ തീരദേശ ജില്ലകളിലും ശക്തമായ മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.തീവ്ര ന്യൂനമർദം വടക്കോട്ട് നീങ്ങുന്നതിനാൽ, മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് ആന്ധ്രാപ്രദേശ് സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു.
SUMMARY: Heavy rains; 12 flights cancelled in Chennai

NEWS DESK

Recent Posts

തിരുവനന്തപുരത്ത് ബ്രഹ്മോസ് മിസൈല്‍ നിര്‍മാണ യുണിറ്റ്; സ്ഥലം അനുവദിക്കാൻ അനുമതി നല്‍കി സുപ്രീംകോടതി

തിരുവനന്തപുരം: ബ്രഹ്മോസ് മിസൈല്‍ നിർമാണ യൂണിറ്റ് തിരുവനന്തപുരത്ത് സ്ഥാപിക്കും. ഇതിനായി ഭൂമി വിട്ടുനല്‍കാൻ സുപ്രീംകോടതി അനുമതി നല്‍കി. നെട്ടുകാല്‍ത്തേരി തുറന്ന…

3 seconds ago

രാഹുലിനെതിരെ വീണ്ടും ബലാത്സം​ഗ പരാതി; ക്രൂര പീഡനത്തിനിരയാക്കിയെന്ന് മറ്റൊരു യുവതി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര പരാതിയുമായി മറ്റൊരു യുവതി. രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി കോൺഗ്രസ്…

18 minutes ago

സഞ്ചാര്‍ സാഥി ആപ്പ് നിര്‍ബന്ധമല്ല; ആവശ്യമില്ലെങ്കില്‍ ഡിലീറ്റ് ചെയ്യാമെന്ന് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ സഞ്ചാര്‍ സാഥി ആപ്പ് ഇല്ലാതാക്കാനുള്ള ഓപ്ഷന്‍ ഉണ്ടായിരിക്കുമെന്ന് കമ്മ്യൂണിക്കേഷന്‍ മന്ത്രി ജ്യോതിരാദിത്യ…

34 minutes ago

യൂട്യൂബര്‍ കെഎം ഷാജഹാന്റെ വീട്ടില്‍ വീണ്ടും റെയ്‌ഡ്

തിരുവനന്തപുരം: യൂട്യൂബർ കെഎം ഷാജഹാന്റെ ഉള്ളൂരിലെ വീട്ടില്‍ പോലീസ് പരിശോധന. ഷാജഹാൻ സാമൂഹ്യ മാധ്യമങ്ങളിലൂടെ ജാതിസ്‌പർദ്ധ പ്രചരിപ്പിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി എഡിജിപി…

1 hour ago

കരൂര്‍ അപകടത്തിലെ സിബിഐ അന്വേഷണം; സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി തമിഴ്നാട് സര്‍ക്കാര്‍

ചെന്നൈ: കരൂർ അപകടത്തില്‍ പുറപ്പെടുവിപ്പിച്ച സിബിഐ അന്വേഷ ഉത്തരവ് പിൻവലിക്കണമെന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി തമിഴ്നാട് സർക്കാർ. സ്പെഷ്യല്‍…

2 hours ago

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഒളിയിടം തമിഴ്നാട്-കർണാടക അതിർത്തിയില്‍ കണ്ടെത്തി, പോലീസ് എത്തുംമുൻപ് രക്ഷപ്പെട്ടു

ബെംഗളൂരു: ഒളിവിൽപ്പോയ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ഒളിയിടം കണ്ടെത്തി പോലീസ്. രാഹുല്‍ ഒളിച്ചത് തമിഴ്‌നാട്- കര്‍ണാടക അതിര്‍ത്തിയായ ബാഗലൂരില്‍. കേരളാ…

3 hours ago