കാസറഗോഡ്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീകരണ വിതരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന സ്ട്രോങ് റൂമുകൾ സജ്ജീകരിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച കാസറഗോഡ് കലക്ടർ അവധി പ്രഖ്യാപിച്ചു.
അവധി നല്‍കിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ
മഞ്ചേശ്വരം ബ്ലോക്ക്: കുമ്പള ജിഎച്ച്എസ്എസ്,
കാസറഗോഡ് ബ്ലോക്ക്: കാസറഗോഡ് ഗവ. കോളേജ്,
കാറഡുക്ക ബ്ലോക്ക്: ബോവിക്കാനം ബിആർഎച്ച്എസ്എസ്,
കാഞ്ഞങ്ങാട് ബ്ലോക്ക്: കാഞ്ഞങ്ങാട് ദുർഗ എച്ച്എസ്എസ്,
നീലേശ്വരം നഗരസഭ: നീലേശ്വരം രാജാസ് എച്ച്എസ്എസ്,
പരപ്പ ബ്ലോക്ക്: പരപ്പ -ജിഎച്ച്എസ്എസ്,
നീലേശ്വരം ബ്ലോക്ക്: പടന്നക്കാട് – നെഹ്‌റു കോളേജ്,
കാഞ്ഞങ്ങാട് നഗരസഭ: ഹൊസ്ദുർഗ് – ജിഎച്ച്എസ്എസ്എസ്.
മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ പതിവു പോലെ പ്രവർത്തി ദിവസമായിരിക്കും എന്നും ജില്ലാ കളക്ടർ അറിയിപ്പിൽ വ്യക്തമാക്കി.
SUMMARY: Holiday for 8 educational institutions in Kasaragod district tomorrow














