തൃശൂർ: കുന്നംകുളം കിഴൂർ ദേവി ക്ഷേത്രത്തില്‍ മോഷണം. കമ്മറ്റി ഓഫീസിലെ ദേവി വിഗ്രഹം കവർന്നതായാണ് വിവരം. ഓഫീസിലെ അലമാരകള്‍ തകർത്ത നിലയിലാണ്. ഇന്നലെ അർധരാത്രിയിലാണ് മോഷണം നടന്നതെന്നാണ് നിഗമനം. ഇന്ന് പുലർച്ചെ 5 മണിയോടെ ക്ഷേത്രം മാനേജർ ഓഫീസ് തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
രണ്ട് അലമാരകളും കുത്തിപ്പൊളിച്ച നിലയിലാണ്. പൂരം കഴിഞ്ഞതിനാല്‍ ദേവസ്വം അമ്പലത്തിലെ ഭണ്ഡാര വരവ് എണ്ണി തിട്ടപ്പെടുത്തി ഇന്നലെ കൊണ്ടുപോയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് മോഷ്ടാവിനായി അന്വേഷണം ആരംഭിച്ചു.
SUMMARY: Idol stolen from Kunnamkulam Kizhoor Devi temple














