LATEST NEWS

കുന്നംകുളം കിഴൂര്‍ ദേവി ക്ഷേത്രത്തിലെ വിഗ്രഹം മോഷ്ടിച്ചു

തൃശൂർ: കുന്നംകുളം കിഴൂർ ദേവി ക്ഷേത്രത്തില്‍ മോഷണം. കമ്മറ്റി ഓഫീസിലെ ദേവി വിഗ്രഹം കവർന്നതായാണ് വിവരം. ഓഫീസിലെ അലമാരകള്‍ തകർത്ത നിലയിലാണ്. ഇന്നലെ അർധരാത്രിയിലാണ് മോഷണം നടന്നതെന്നാണ് നിഗമനം. ഇന്ന് പുലർച്ചെ 5 മണിയോടെ ക്ഷേത്രം മാനേജർ ഓഫീസ് തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

രണ്ട് അലമാരകളും കുത്തിപ്പൊളിച്ച നിലയിലാണ്. പൂരം കഴിഞ്ഞതിനാല്‍ ദേവസ്വം അമ്പലത്തിലെ ഭണ്ഡാര വരവ് എണ്ണി തിട്ടപ്പെടുത്തി ഇന്നലെ കൊണ്ടുപോയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ മോഷ്ടാവിനായി അന്വേഷണം ആരംഭിച്ചു.

SUMMARY: Idol stolen from Kunnamkulam Kizhoor Devi temple

NEWS BUREAU

Recent Posts

ഗ്രേറ്റര്‍ നോയിഡയില്‍ എംസിഎ വിദ്യാര്‍ഥി ജീവനൊടുക്കി

ഡല്‍ഹി: ഗ്രേറ്റർ നോയിഡയില്‍ എംസിഎ വിദ്യാർഥി ജീവനൊടുക്കി. ജാർഖണ്ഡ് സ്വദേശിയായ കൃഷ്ണകാന്ത്(25) ആണ് മരിച്ചത്. ഗ്രേറ്റർ നോയിഡയിലെ ഹോസ്റ്റലില്‍ നിന്നാണ്…

14 minutes ago

മധ്യവയസ്‌കയുടെ മൃതദേഹം വീടിനുള്ളില്‍ കണ്ടെത്തി

കോഴിക്കോട്: തമിഴ്നാട് സ്വദേശിനിയായ മധ്യവയസ്കയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് നരിക്കുനി നെടിയനാട് കണ്ണിപ്പൊയിൽ മല്ലിക(50)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.…

1 hour ago

പലാഷ് മുച്ചാലുമായുള്ള വിവാഹം റദ്ദാക്കിയതായി സ്‌മൃതിമന്ദാന

മുംബൈ: പലാഷ് മുച്ചാലുമായുള്ള വിവാഹം റദ്ദാക്കിയതായി സ്‌മൃതി മന്ദാന സ്ഥിരീകരിച്ചു. രാജ്യത്തിന് വേണ്ടി തുടർന്നും കളിച്ച്‌ ട്രോഫികള്‍ സ്വന്തമാക്കുകയാണ് ലക്ഷ്യമെന്നും…

2 hours ago

റൈറ്റേഴ്‌സ് ഫോറം ബഷീർ ഓർമ്മ ജനുവരി 11 ന്; കെഇഎൻ പങ്കെടുക്കും

ബെംഗളൂരു: മലയാള സാഹിത്യത്തിൽ അനന്യമായ കൃതികളിലൂടെ മനുഷ്യൻ്റെ ഹൃദയങ്ങളിലേക്കുള്ള വഴികൾ തെളിച്ച വൈക്കം മുഹമ്മദ് ബഷീറിൻ്റെ ജീവിതവും രചനകളും ആധാരമാക്കി…

3 hours ago

കോഴിക്കോട് യുവാക്കള്‍ക്ക് കുറുനരിയുടെ കടിയേറ്റു

കോഴിക്കോട്: കോഴിക്കോട് കുറുനരിയുടെ ആക്രമണം. ജോലി സ്ഥലത്ത് വച്ച്‌ യുവാക്കള്‍ക്ക് കുറുനരിയുടെ കടിയേറ്റു. തുരുത്തിയാട് പുത്തൂര്‍വയല്‍ സ്വദേശി പ്രവീണ്‍കുമാര്‍, രാജേഷ്…

3 hours ago

എം.എം.എ ഫുട്ബോൾ ടൂർണമെൻ്റ് ജനുവരി 14ന്

ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ്റെ 90ാം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി ഫുട്ബോൾ ടൂർണമെൻ്റ് നടത്തുന്നു. ജനുവരി 14 നാണ് ടൂർണമെൻ്റ്…

3 hours ago