Categories: SPORTSTOP NEWS

ഡല്‍ഹിക്ക് തിരിച്ചടി; ഋഷഭ് പന്തിന് വിലക്കേര്‍പ്പെടുത്തി

ഐ പി എല്ലില്‍ ഡല്‍ഹി നായകൻ ഋഷഭ് പന്തിന് വിലക്കേർപ്പെടുത്തി ബി സി സി ഐ. ഒരു മത്സരത്തിലാണ് വിലക്ക്. രാജസ്ഥാൻ റോയല്‍സിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിലാണ് നടപടി. തുടർച്ചയായ മൂന്നാം തവണയും പിഴവ് വരുത്തിയതോടെയാണ് കടുത്ത നടപടിയിലേക്ക് ബി സി സി ഐ നീങ്ങിയത്.

വിലക്ക് കൂടാതെ പിഴയായി 30 ലക്ഷം രൂപയും അടക്കണം. ഋഷഭ് പന്തിനെ കൂടാതെ ഡല്‍ഹി ടീമിലെ മറ്റ് അംഗങ്ങള്‍ക്കും പിഴ ശിക്ഷയുണ്ട്. ഓരോരുത്തരും 12 ലക്ഷം രൂപ അടക്കണം. ഐപിഎല്‍ പെരുമാറ്റച്ചട്ടം അനുസരിച്ച്‌ ഈ സീസണില്‍ മൂന്നാം തവണയാണ് പന്ത് കുറഞ്ഞ ഓവർ നിരക്കിന്റെ പേരില്‍ നടപടി നേരിടുന്നത്. താരത്തിന് 30 ലക്ഷം രൂപ പിഴയും ഒരു മത്സരത്തില്‍ നിന്ന് വിലക്കുകയും ചെയ്തു. രാജസ്ഥാൻ റോയല്‍സിനെതിരായ മത്സരത്തിലും തെറ്റ് ആവർത്തിച്ചതാണ് വിലക്കിനും പിഴക്കും കാരണമെന്ന് ബിസിസിഐ പ്രസ്താവനയിലൂടെ അറിയിച്ചു.

ഇനിയുള്ള രണ്ട് മത്സരങ്ങളിലും വിജയിച്ചാല്‍ മാത്രമേ ഡല്‍ഹിക്ക് പ്ലേ ഓഫില്‍ പ്രവേശിക്കാൻ സാധിക്കൂ. കുറഞ്ഞ ഓവർ നിരക്കിന്റ പേരില്‍ ചെന്നൈ സൂപ്പർ കിംഗസിനെതിരായ മത്സരത്തിലാണ് ആദ്യം പന്തിന് പിഴ ശിക്ഷ വിധിച്ചത്. കൊല്‍ക്കത്ത നൈറ്റ് റേഡേഴ്‌സിനെതിരായ മത്സരത്തിലും തെറ്റ് ആവർത്തിച്ചതിനെ തുടർന്ന് താരത്തിന് 24 ലക്ഷം രൂപ ശിക്ഷ വിധിച്ചിരുന്നു.

Savre Digital

Recent Posts

പേരാമ്പ്രയിൽ സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ച്; അപകടം യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: പേരാമ്പ്രയിൽ സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ശനിയാഴ്ച വൈകീട്ട് 3:45 ഓടെയായിരുന്നു അപകടം. മരുതോങ്കര…

27 minutes ago

ഡി.കെ. ശിവകുമാറിന്റെ അകമ്പടി വാഹനം മറിഞ്ഞു; 4 പോലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്

ബെംഗളൂരു: ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ അകമ്പടി വാഹനം മറിഞ്ഞ് ഇതിലുണ്ടായിരുന്ന 4 പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്. ശ്രീരംഗപട്ടണയിലെ ടിഎം ഹൊസൂരു…

1 hour ago

കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായി വിഭു ബഖ്രു ചുമതലയേറ്റു

ബെംഗളൂരു: കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായി വിഭു ബഖ്രു സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ താവർ…

2 hours ago

മുതിര്‍ന്ന യക്ഷഗാന കലാകാരന്‍ പാതാള വെങ്കിട്ടരമണ ഭട്ട് അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത യക്ഷഗാന കലാകാരന്‍ പാതാള വെങ്കിട്ടരമണ ഭട്ട് അന്തരിച്ചു, 92വയസായിരുന്നു. ഉപ്പിനങ്ങാടിയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടര്‍ന്നാണ്‌ അന്ത്യം. യക്ഷഗാനയുടെ…

2 hours ago

ബെംഗളൂരു വിമാനത്താവളത്തിൽ 40 കോടി രൂപയുടെ കൊക്കെയ്ൻ പിടികൂടി

ബെംഗളൂരു: വിമാനത്താവളത്തിൽ 40 കോടി രൂപയുടെ കൊക്കെയ്നുമായി ഒരാളെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) അറസ്റ്റ് ചെയ്തു. 4…

2 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കൊല്ലം കിഴക്കേക്കര, കൊട്ടാരക്കര പ്ലാവിള വീട്ടില്‍ ശാന്ത കുമാരി (79) ബെംഗളൂരുവില്‍ അന്തരിച്ചു. രാമമൂർത്തിനഗർ, ഹൊയ്സാല സ്ട്രീറ്റ്, ഫോര്‍ത്ത്…

3 hours ago