LATEST NEWS

മാധ്യമപ്രവർത്തകൻ സനൽ പോറ്റി അന്തരിച്ചു

കൊച്ചി: മാധ്യമപ്രവർത്തകൻ സനൽ പോറ്റി അന്തരിച്ചു. 55 വയസായിരുന്നു. വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ ആണ് അന്ത്യം. കളമശേരി എസ് സി എം എസ് കോളേജ് പബ്ലിക് റിലേഷൻസ് മാനേജരായി പ്രവർത്തിച്ചു വരുന്നതിനിടെയാണ് മരണം സംഭവിച്ചത്. മൃതദേഹം മഞ്ഞുമ്മൽ സെന്റ് ജോസഫ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഏറെക്കാലം ഏഷ്യാനെറ്റിലെ മോണിംഗ് ഷോയുടെ അവതാരകനായിരുന്നു. തുടർന്ന് ജീവൻ ടിവിയിൽ പ്രോഗ്രാം വിഭാഗം മേധാവിയായും അവതാരകനായും പ്രവർത്തിച്ചു.
SUMMARY: Journalist Sanal Potty passes away

NEWS DESK

Recent Posts

വിനോദയാത്ര ബസ് മറിഞ്ഞു വിദ്യാർഥി മരിച്ചു

ബെംഗളൂരു: ഹൈസ്കൂളിൽനിന്ന് വിനോദ യാത്രയ്ക്ക് പോയ ബസ് അപകടത്തിൽപ്പെട്ട് വിദ്യാർഥി മരിച്ചു. 38 പേർക്ക് പരുക്കേറ്റു. മൈസൂരുവിലെ സരസ്വതിപുരത്തുള്ള തരലബാലു…

24 minutes ago

ബോണക്കാട് ഉള്‍വനത്തില്‍ കടുവകളുടെ എണ്ണം എടുക്കാനായി പോയ ഫോറസ്റ്റ് ഉദ്യോഗസ്ഥ അടക്കം മൂന്ന് പേരെ കാണാനില്ല

തിരുവനന്തപുരം: കടുവകളുടെ എണ്ണം എടുക്കാനായി ബോണക്കാട് പോയ ഫോറസ്റ്റ് ഉദ്യോഗസ്ഥ അടക്കം മൂന്നുപേരെ കാണാനില്ല. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പാലോട്…

1 hour ago

ആശ്രിത ഭവനില്‍ കഴിയുന്ന 48 കാരിയെ കാണാതായി; കേളി ബെംഗളൂരു തുണയായി, കണ്ടെത്തി തിരികെ ഏല്‍പ്പിച്ചു

ബെംഗളൂരു: ആശ്രിത ഭവനിൽ വർഷങ്ങളായി കഴിയുന്ന മാനസിക അസ്വാസ്ഥ്യം ഉള്ള യുവതി വീടുവിട്ടിറങ്ങി. കേളി പ്രവർത്തകരുടെ സമയോചിത ഇടപെടലിനെ തുടർന്ന്…

2 hours ago

കേരളത്തിലെ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം; ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡല്‍ഹി: എസ് ഐ ആർനെതിരായ കേരളത്തിന്റെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ്…

2 hours ago

കൈരളി നികേതൻ എജുക്കേഷൻ ട്രസ്റ്റ് കോളേജിൽ ബോധവത്‌കരണ പരിപാടി

ബെംഗളൂരു: ഇന്ദിരാനഗര്‍ കൈരളി നികേതൻ എജുക്കേഷൻ ട്രസ്റ്റ്  കോംപോസിറ്റ് പിയു കോളേജിൽ ജീവൻ ഭീമാ നഗർ ട്രാഫിക് പോലീസ് ബോധവത്‌കരണ…

2 hours ago

സൂറത്തിൽ മലയാളി വിദ്യാർഥി ജീവനൊടുക്കി; ക്യാമ്പസിൽ വിദ്യാർഥികളുടെ പ്രതിഷേധം

സൂറത്ത്: ഗുജറാത്തിലെ സൂറത്ത് എന്‍ഐടിയില്‍ മലയാളി വിദ്യാര്‍ഥി ജീവനൊടുക്കി. തൃശൂര്‍ സ്വദേശി അദ്വൈത് നായരാണ് ജീവനൊടുക്കിയത്. ഇന്ന് പൂലര്‍ച്ചെ ഹോസ്റ്റല്‍…

2 hours ago