ചെന്നൈ: കന്നഡ ഭാഷാ വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നാമനിർദേശപത്രിക സമർപ്പിക്കുന്നത് നടനും ‘മക്കള്‍ നീതി മയ്യം’ പ്രസിഡന്റുമായ കമല്‍ഹാസൻ നീട്ടി. കമല്‍ഹാസന്‍റെ പരാമർശത്തിലൂടെ വിവാദത്തിലായ മണിരത്നം ചിത്രം ‘തഗ് ലൈഫി’ന്റെ റിലീസിന് ശേഷമായിരിക്കും താരം നാമനിർദേശപത്രിക സമർപ്പിക്കുക.
മണിരത്നം സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ജൂണ്‍ അഞ്ചിനാണ് പ്രദർശനത്തിന് എത്തുന്നത്. ജൂണ്‍ 19നാണ് തമിഴ്നാട്ടില്‍ നിന്നുള്ള ആറു രാജ്യസഭ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുക. തഗ് ലൈഫ് സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെയാണ് കമല്‍ഹാസന്‍റെ വിവാദ പരാമർശമുണ്ടായത്. കന്നഡ ഭാഷ തമിഴില്‍ നിന്നും ഉത്ഭവിച്ചതാണെന്ന കമല്‍ഹാസന്‍റെ അവകാശവാദമാണ് പ്രതിഷേധത്തിന് വഴിവെച്ചത്.
പരാമർശത്തിനെതിരെ രംഗത്തുവന്ന കന്നഡ സിനിമ വ്യവസായം തഗ് ലൈഫ് കർണാടകത്തില്‍ പ്രദർശിപ്പിക്കില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. വിവാദ പരാമർശത്തില്‍ കമല്‍ഹാസൻ മാപ്പ് പറയണമെന്നാണ് ആവശ്യം. എന്നാല്‍, മാപ്പ് പറയില്ലെന്ന നിലപാടിലാണ് കമല്‍ഹാസൻ.
TAGS : KAMAL HAASAN
SUMMARY : Kamal Haasan postpones Rajya Sabha nomination filing following Kannada controversy