ബെംഗളൂരു: കേന്ദ്ര സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന സാഹിത്യ സെമിനാറും പുസ്‌തകമേളയും നവംബര്‍ 14 മുതല്‍ 20 വരെ മാലത്തഹള്ളി ജ്‌ഞാനജ്യോതി നഗറിലെ സാഹിത്യ അക്കാദമി ഹാളിൽ നടക്കും. 14 ന് രാവിലെ 11 മണിക്ക് നടക്കുന്ന ബഹുഭാഷാ കവിസമ്മേളനം കന്നഡ എഴുത്തുകാരൻ നഞ്ചുണ്ടസ്വാമി ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു നടക്കുന്ന കവിതാ അവതരണത്തില്‍ ടി.പി. വിനോദ് (മലയാളം), ഗ്യാൻചന്ദ് മർമ്മജ്ഞ (ഹിന്ദി),സുബ്ബു ഹോളെയാർ (കന്നഡ), സുജാത എസ്. (തമിഴ്)അംബിക അനന്ത് (തെലുങ്ക്/ഇംഗ്ലീഷ്) ഷൈസ്ത യൂസഫ് (ഉറുദു) എന്നിവര്‍ പങ്കെടുക്കും,
16 ന് രാവിലെ എസ്.എൽ. ഭൈരപ്പയുടെ ജീവിതവും എഴുത്തും എന്ന വിഷയത്തില്‍ ശതാവധാനി ആർ. ഗണേഷ് സംസാരിക്കും. 19 ന് ഉച്ചയ്ക്ക് 12 മുതല്‍ നടക്കുന്ന പ്രാദേശിക ഭാഷകളിലെ സാഹിത്യ വിവർത്തനം, അവലോകനം, വിശകലനം എന്നീ വിഷയങ്ങളിൽ കെ.കെ.പ്രേംരാജ് (മലയാളം), ശ്രീകീർത്തി (കന്നഡ), മലർവിഴി (തമിഴ്), കെ.ആശാ ജ്യോതി (തെലുങ്ക്) എന്നിവർ പ്രസംഗിക്കും. 20 ന് രാവിലെ 11ന് സാഹിത്യ അക്കാദമിയുടെ ഡോക്യുമെന്ററി ചിത്ര പ്രദര്‍ശനം നടക്കും. പുസ്‌തകമേള ഡിസംബർ 13 വരെ നീണ്ടുനില്‍ക്കും. മേളയില്‍ അക്കാദമി പുസ്‌തകങ്ങൾക്ക് 20-50% വരെ വിലക്കിഴിവ് ഉണ്ട്.
SUMMARY: Kendra Sahitya Akademi Seminar and Book Fair on 14th
മുംബൈ: ബോളിവുഡ് താരം ഗോവിന്ദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ കുഴഞ്ഞുവീണ് അബോധാവസ്ഥയില്‍ ആയതിനെത്തുടര്‍ന്ന് ബുധനാഴ്ച പുലർച്ചെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.…
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന് വീണ്ടും നോട്ടീസയച്ച് പ്രത്യേക അന്വേഷണ സംഘം.…
ഇടുക്കി: അറ്റകുറ്റപണിക്കായി മൂലമറ്റം ജലവൈദ്യുത നിലയം താത്കാലികമായി പ്രവർത്തനം നിർത്തി. ഒരു മാസത്തേക്കാണ് പ്രവർത്തനം നിർത്തിയതായി അധികൃതർ അറിയിക്കുന്നത്. ഇന്ന്…
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ലോറി കുടുങ്ങിയതിനെ തുടർന്ന് ഇന്നും ഗതാഗതക്കുരുക്ക്. യന്ത്രതകരാറിനെ തുടർന്ന് ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് ലോറി കുടുങ്ങിയത്.…
ബെംഗളൂരു: ഹൊസക്കെരെഹള്ളി ഫ്ലൈഓവർ യാഥാര്‍ഥ്യമാകുന്നു. ഫ്ലൈഓവറിലെ അവസാനഘട്ട പണികള്‍ പൂര്‍ത്തിയാക്കി ഈ ആഴ്ചയോടെ വാഹനങ്ങളുടെ പരീക്ഷണ ഓട്ടത്തിന് തുറന്നുകൊടുക്കും തുടര്‍ന്ന്…
ബെംഗളൂരു: അന്തസ്സംസ്ഥാന സ്വകാര്യ ടൂറിസ്‌റ്റ് ബസുകളുടെ പണിമുടക്ക് നടക്കുന്ന പശ്ചാത്താലത്തില്‍ കേരളത്തിലേക്ക് ഇന്നും നാളെയുമായി ഇരു ആർടിസികളും സ്പെഷൽ സർവീസ്…