LATEST NEWS

കെഎസ്‌ആര്‍ടിസി ഡ്രൈവറെ തടഞ്ഞ കേസ്; മേയറേയും എംഎല്‍എയെയും ഒഴിവാക്കി കുറ്റപത്രം

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്‌ആര്‍ടിസി ബസ് തടഞ്ഞ കേസില്‍ മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎല്‍എയും കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കി. മേയറുടെ സഹോദരൻ അരവിന്ദിനെ മാത്രം പ്രതിയാക്കിയാണ് കുറ്റപത്രം. അരവിന്ദാണ് കാറോടിച്ചിരുന്നത്. 2024 ഏപ്രില്‍ 27ന് രാത്രി 10 മണിക്കാണ് സംഭവം നടന്നത്.

തിരുവനന്തപുരം പാളത്ത് വെച്ച്‌ ഇരുവരും സഞ്ചരിച്ച വാഹനം കെഎസ്‌ആർടിസി ബസ് തടയുകയും ഡ്രൈവറുമായി വാക്ക് തർക്കത്തിലേർപ്പെടുകയും ചെയ്യുകയായിരുന്നു. ജോലി തടസ്സപ്പെടുത്തി അസഭ്യം പറഞ്ഞു. വാഹനത്തില്‍ കയറി ഭീഷണിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് അന്ന് ചുമത്തപ്പെട്ടിരുന്നത്. ഡ്രൈവറായിരുന്ന യദു നല്‍കിയ പരാതിയില്‍ തുടക്കത്തില്‍ ആര്യക്കെതിരെയോ സച്ചിനെതിരെയോ ആദ്യം പോലീസ് കേസെടുത്തിരുന്നില്ല.

മേയറെയും ഒപ്പമുണ്ടായിരുന്ന ബന്ധുക്കളെയും അസഭ്യം പറഞ്ഞെന്നും അശ്ലീല ആംഗ്യം കാണിച്ചതിനും യദുവിനെതിരെ പോലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് യദു കോടതിയെ സമീപിക്കുകയായിരുന്നു. പിന്നീടാണ് ആര്യാ രാജേന്ദ്രന്‍, സച്ചിന്‍ദേവ്, സഹോദരന്‍ അരവിന്ദ് എന്നിവരെ പ്രതിയാക്കി കേസെടുത്തത്. യദുവിന്റെ പരാതിയില്‍ കണ്ടോണ്‍മെന്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്. കഴിഞ്ഞ ആഗസ്റ്റിലാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. ആര്യയെയും സച്ചിനെയും ഒഴിവാക്കിയ നടപടിക്കെതിരെ ഡ്രൈവർ യദു കോടതിയെ സമീപിക്കും.

SUMMARY: KSRTC driver stopped case; Mayor and MLA exempted from charge sheet

NEWS BUREAU

Recent Posts

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഒളിയിടം തമിഴ്നാട്-കർണാടക അതിർത്തിയില്‍ കണ്ടെത്തി, പോലീസ് എത്തുംമുൻപ് രക്ഷപ്പെട്ടു

ബെംഗളൂരു: ഒളിവിൽപ്പോയ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ഒളിയിടം കണ്ടെത്തി പോലീസ്. രാഹുല്‍ ഒളിച്ചത് തമിഴ്‌നാട്- കര്‍ണാടക അതിര്‍ത്തിയായ ബാഗലൂരില്‍. കേരളാ…

24 minutes ago

ശബരിമല സ്വര്‍ണ്ണക്കൊള്ള; പത്മകുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ. പത്മകുമാർ സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി…

26 minutes ago

ചെ​ന്നൈ മെ​ട്രോ ട്രെ​യി​ന്‍ തു​ര​ങ്ക​ത്തി​ല്‍ കു​ടു​ങ്ങി; യാ​ത്ര​ക്കാ​ര്‍ പു​റ​ത്തെ​ത്തി​യ​ത് തു​ര​ങ്ക​ത്തി​ലൂ​ടെ ന​ട​ന്ന്

ചെന്നൈ: മെട്രോ ട്രെയിൻ സബ് വേയിൽ കുടുങ്ങിയതോടെ തുരങ്കത്തിലൂടെ നടന്ന് യാത്രക്കാർ. ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ സെ​ന്‍​ട്ര​ല്‍ മെ​ട്രോ സ്‌​റ്റേ​ഷ​നും ഹൈ​ക്കോ​ട​തി…

1 hour ago

സ്വര്‍ണ വിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ ഇടിവ്. ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് 11,935 രൂപയും…

1 hour ago

മുൻ ചിക്പേട്ട് എംഎൽഎയും കോൺഗ്രസ് നേതാവുമായ ആർ വി ദേവരാജ് അന്തരിച്ചു

ബെംഗളൂരു: കോൺഗ്രസ് നേതാവും മുൻ ചിക്പേട്ട് എംഎൽഎയുമായ ആർ വി ദേവരാജ് അന്തരിച്ചു. 67 വയസ്സായിരുന്നു. മൈസൂരുവിൽ തിങ്കളാഴ്ച ഹൃദയാഘാതത്തെ…

2 hours ago

ഇന്‍ഡിഗോ വിമാനത്തില്‍ ചാവേര്‍ ഭീഷണി; എമര്‍ജന്‍സി ലാന്‍ഡിങ്

ഡല്‍ഹി: കുവൈറ്റില്‍ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് ചൊവ്വാഴ്ച മുംബൈ വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡിംഗ്…

3 hours ago