LATEST NEWS

തൃശൂര്‍-എറണാകുളം ജില്ലാ അതിര്‍ത്തിയിലെ മദ്യശാലകള്‍ തുടര്‍ച്ചയായി 5 ദിവസം പ്രവര്‍ത്തിക്കില്ല

തൃശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ തൃശൂര്‍-എറണാകുളം ജില്ലാ അതിര്‍ത്തികളിലുള്ള കള്ളുഷാപ്പുകള്‍ ഉള്‍പ്പെടെ മദ്യശാലകള്‍ തുടര്‍ച്ചയായി അഞ്ചു ദിവസം പ്രവര്‍ത്തിക്കില്ല. വോട്ടെടുപ്പ് നടക്കുന്ന പരിധിയുടെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ മദ്യവില്‍പ്പന നിരോധിക്കുന്ന സാഹചര്യത്തിലാണിത്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ ഈ മാസം ഒമ്പതിനാണ് വോട്ടെടുപ്പ്.

ഇവിടെ ഏഴിന് വൈകിട്ട് ആറ് മുതല്‍ വോട്ടെടുപ്പ് കഴിയുന്നതുവരെ ഡ്രൈഡേയാണ്. ഈ ദിവസങ്ങളില്‍ അഞ്ചുകിലോമീറ്റര്‍ പരിധിയിലുള്ള തൃശൂര്‍ ജില്ലയിലെ കള്ളുഷാപ്പുകളും ബാര്‍ ഉള്‍പ്പെടെയുള്ളവയും അടച്ചിടേണ്ടതുണ്ട്. 11ന് വോട്ടെടുപ്പ് നടക്കുന്ന തൃശൂര്‍ മുതല്‍ കാസറഗോഡ് വരെ ഉളള വടക്കന്‍ ജില്ലകളില്‍ ഒന്‍പതിന് വൈകിട്ട് ആറ് മുതല്‍ വോട്ടെടുപ്പ് കഴിയും വരെയാണ് ഡ്രൈഡേ.ഈ ദിവസങ്ങളില്‍ തൃശൂരുമായി അതിര്‍ത്തി പങ്കിടുന്ന എറണാകുളം ജില്ലയിലെ മദ്യശാലകളും അടച്ചിടേണ്ടി വരും.

SUMMARY: Liquor shops on the Thrissur-Ernakulam district border will not operate for 5 consecutive days

NEWS BUREAU

Recent Posts

ബെംഗളൂരു-മൈസൂരു ഹൈവേയിൽ ടാങ്കര്‍ ലോറിയില്‍ ഇടിച്ച് എസ്‌യുവിക്ക് തീപ്പിടിച്ചു; യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

ബെംഗളൂരു:  ബെംഗളൂരു-മൈസൂരു ഹൈവേയിൽ എസ്‌യുവി പാൽ ടാങ്കറിൽ ഇടിച്ചുകയറി കത്തിനശിച്ചു. യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബെംഗളൂരു സൗത്ത് ജില്ലയിലെ സംഗബസവനദോഡിക്ക്…

6 hours ago

ടിജെഎസ് ജോർജ് അനുസ്മരണയോഗം

ബെംഗളൂരു: കർണാടക യൂണിയൻ ഓഫ് വർക്കിംഗ് ജേര്‍ണലിസ്റ്റ് (കെയൂഡബ്ല്യുജെ) സംസ്കഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുതിർന്ന പത്രപ്രവർത്തകരായ ടിജെഎസ് ജോർജ്, എ.എച്ച്…

8 hours ago

30ാമത് ഐഎഫ്എഫ്കെ: ഉദ്‌ഘാടന ചിത്രം ‘പലസ്തീൻ 36’

തിരുവനന്തപുരം: 30-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായി ആൻമേരി ജാസിർ സംവിധാനം ചെയ്ത ‘പലസ്തീൻ 36’ പ്രദർശിപ്പിക്കും. ഈ…

8 hours ago

കാസറഗോഡ് ജില്ലയിലെ 8 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കാസറഗോഡ്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീകരണ വിതരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന സ്ട്രോങ് റൂമുകൾ സജ്ജീകരിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച കാസറഗോഡ്…

8 hours ago

രാഹുൽ മാങ്കൂട്ടത്തിലിന് ഒളിവില്‍ കഴിയാന്‍ സഹായിച്ച രണ്ട് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ലൈംഗിക പീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ടുപേരെ പോലീസ് പിടികൂടി. ബെംഗളൂരുവിൽ…

8 hours ago

മയക്കുമരുന്ന് കേസ്; സുഡാൻ പൗരനും മലയാളികളും ഉൾപ്പെടെ അഞ്ചുപേർക്ക് കഠിനശിക്ഷ വിധിച്ച് കോടതി

ബെംഗളൂരു: മാരക മയക്കുമരുന്നായ മെഥാംഫെറ്റാമൈൻ കൈവശം വെച്ചതിനും കടത്തിയതിനും വിദേശ പൗരൻ ഉൾപ്പെടെ അഞ്ച് പ്രതികൾക്ക് മംഗളൂരു കോടതി കഠിനതടവും…

9 hours ago