തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് അവസാനം. പോളിങ് ശതമാനം 70 കടന്നു. മൂന്ന് ജില്ലകളിൽ 70 ശതമാനത്തിന് മുകളിലാണ് പോളിങ്. തിരുവനന്തപുരം – 68.5, കൊല്ലം – 69.32, പത്തനംതിട്ട- 65.81, ആലപ്പുഴ- 72.65, കോട്ടയം- 69.62, ഇടുക്കി- 70.13, എറണാകുളം- 73.26 എന്നിങ്ങനെയാണ് പോളിങ് ശതമാനം. ഇവ അന്തിമകണക്കുകളല്ല. തിരുവനന്തപുരത്താണ് ഏറ്റവും പോളിങ് കുറവ് ( 68.5). എറണാകുളത്താണ് കൂടുതൽ പോളിങ് (73.26) രേഖപ്പെടുത്തിയത്.
പോളിങ് സമയം അവസാനിച്ചിട്ടും പലയിടത്തും വോട്ടർമാരുടെ നീണ്ട നിരയുണ്ടായിരുന്നു. വൈകീട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്. എങ്കിലും ആറുമണിക്ക് മുമ്പ് ക്യൂവിൽ നിൽക്കുന്നവർക്ക് വോട്ട് രേഖപ്പെടുത്താൻ അവസരം നൽകിയിട്ടുണ്ട്.
മൂന്ന് കോർപ്പറേഷനുകൾ 39 മുൻസിപ്പാലിറ്റികൾ, ഏഴ് ജില്ലാ പഞ്ചായത്തുകൾ, 75 ബ്ലോക്ക് പഞ്ചായത്തുകൾ, 471 ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. 11168 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ്.
SUMMARY: Local body elections: Seven districts declared winners in first phase; 70 percent voting














