LATEST NEWS

തദ്ദേശ തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തിൽ ഏഴ് ജില്ലകൾ വിധിയെഴുതി; പോളിങ് 70 ശതമാനം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് അവസാനം. പോളിങ് ശതമാനം 70 കടന്നു. മൂന്ന് ജില്ലകളിൽ 70 ശതമാനത്തിന് മുകളിലാണ് പോളിങ്. തിരുവനന്തപുരം – 68.5, കൊല്ലം – 69.32, പത്തനംതിട്ട- 65.81, ആലപ്പുഴ- 72.65, കോട്ടയം- 69.62, ഇടുക്കി- 70.13, എറണാകുളം- 73.26 എന്നിങ്ങനെയാണ് പോളിങ് ശതമാനം. ഇവ അന്തിമകണക്കുകളല്ല. തിരുവനന്തപുരത്താണ് ഏറ്റവും പോളിങ് കുറവ് ( 68.5). എറണാകുളത്താണ് കൂടുതൽ പോളിങ് (73.26) രേഖപ്പെടുത്തിയത്.

പോളിങ് സമയം അവസാനിച്ചിട്ടും പലയിടത്തും വോട്ടർമാരുടെ നീണ്ട നിരയുണ്ടായിരുന്നു. വൈകീട്ട് ആറുമണി വരെയാണ് ​വോട്ടെടുപ്പ്. എങ്കിലും ആറുമണിക്ക് മുമ്പ് ക്യൂവിൽ നിൽക്കുന്നവർക്ക് വോട്ട് രേഖപ്പെടുത്താൻ അവസരം നൽകിയിട്ടുണ്ട്.

മൂന്ന് കോർപ്പറേഷനുകൾ 39 മുൻസിപ്പാലിറ്റികൾ, ഏഴ് ജില്ലാ പഞ്ചായത്തുകൾ, 75 ബ്ലോക്ക് പഞ്ചായത്തുകൾ, 471 ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. 11168 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ്.
SUMMARY: Local body elections: Seven districts declared winners in first phase; 70 percent voting

NEWS DESK

Recent Posts

മ​ല​യാ​റ്റൂ​രി​ൽ കാണാതായ 19 വ​യ​സു​കാ​രി​ മ​രി​ച്ച നി​ല​യി​ൽ; ഒ​രാ​ൾ ക​സ്റ്റ​ഡി​യി​ൽ

കൊ​ച്ചി: മലയാറ്റൂരില്‍ ദുരൂഹസാഹചര്യത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മുണ്ടങ്ങമറ്റം സ്വദേശി ചി​ത്ര​പ്രി​യ (19) യെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മല​യാ​റ്റൂ​ർ…

6 minutes ago

മൈസൂരു-കുശാൽനഗർ ദേശീയപാത 275; പാക്കേജ് രണ്ടിന് അനുമതി

ബെംഗളൂരു: 92.3 കിലോമീറ്റർ മൈസൂരു-കുശാൽനഗർ ആക്‌സസ്-കൺട്രോൾഡ് ഹൈവേ പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി. നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ‌.എച്ച്.‌എ‌.ഐ)…

21 minutes ago

പ്രശ്നോത്തരി മത്സരം 14 ന്

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം . ഡിസംബർ 14 ന് ബിഇഎംഎല്‍ ലേഔട്ടിലുള്ള സമാജം ആസ്ഥാനത്ത് നടക്കും. കേരളത്തിന്റെ…

49 minutes ago

സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കണം; ഇടക്കാല ജാമ്യാപേക്ഷയുമായി ഉമര്‍ ഖാലിദ്

ഡല്‍ഹി: ഡല്‍ഹി കലാപത്തിലെ ഗൂഢാലോചന കേസില്‍ ഇടക്കാല ജാമ്യം തേടി ജെഎന്‍യു സര്‍വകലാശാല മുന്‍ വിദ്യാര്‍ഥി ഉമര്‍ ഖാലിദ്. സഹോദരിയുടെ…

2 hours ago

ഇടുക്കിയില്‍ വോട്ട് ചെയ്ത് മടങ്ങിയ യുവാവ് ചെക്ക് ഡാമില്‍ മുങ്ങിമരിച്ചു

ഇടുക്കി: ഇടുക്കിയില്‍ വോട്ട് ചെയ്ത് മടങ്ങിയ യുവാവ് ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങി മരിച്ചു, കരുണാപുരം ചാലക്കുടിമേട് സ്വദേശി ശ്രീജിത്ത്…

2 hours ago

കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലെ പ്രശ്‌നബാധിത ബൂത്തുകളില്‍ കനത്ത നിരീക്ഷണം

തിരുവനന്തപുരം: കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലെ പ്രശ്‌നബാധിത ബൂത്തുകളില്‍ കനത്ത നിരീക്ഷണം ഏര്‍പ്പെടുത്തി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ. പ്രശ്‌നബാധിത ബൂത്തുകളിലെ 27…

3 hours ago