മഹുവ മൊയ്ത്ര വിവാഹിതയായി; വരന്‍ ബിജെഡി നേതാവ് പിനാകി മിശ്ര

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര വിവാഹിതയായി. ബിജു ജനതാദള്‍ നേതാവും മുന്‍ എംപിയുമായ പിനാകി മിശ്രയാണ് വരന്‍. മേയ് മൂന്നാം തീയതി വിദേശത്ത് വെച്ചായിരുന്നു വിവാഹമെന്നാണ് സൂചന. ഒഡീഷയിലെ പുരി മണ്ഡലത്തില്‍ നിന്നുള്ള എംപിയായിരുന്നു പിനാകി മിശ്ര.1974 ഒക്ടോബര്‍ 12-ന് അസമില്‍ ജനിച്ച മഹുവ മൊയ്ത്ര, ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍ ജോലി ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തിലേക്ക് കടന്നത്.

2010-ല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ എത്തി. 2019, 2024 തിരഞ്ഞെടുപ്പുകളില്‍ പശ്ചിമബംഗാളിലെ കൃഷ്ണനഗര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ജയിച്ചു. ഒഡീഷയിലെ പുരി സ്വദേശിയും മുതിര്‍ന്ന അഭിഭാഷകനുമാണ് പിനാകി മിശ്ര. 1959 ഒക്‌ടോബര്‍ 23-നാണ് ജനനം. കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച മിശ്ര പിന്നീട് ബിജു ജനതാദളില്‍ (ബിജെഡി) ചേരുകയായിരുന്നു. 2009, 2024, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ പുരി മണ്ഡലത്തില്‍ നിന്ന് വിജയിച്ചു.

TAGS : LATEST NEWS
SUMMARY : Mahua Moitra gets married; groom is BJD leader Pinaki Mishra

Leave a Reply

Your email address will not be published. Required fields are marked *