മൂന്നുകോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി മലയാളി യുവതി പിടിയിൽ

കോയമ്പത്തൂര്‍: മൂന്നു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി എത്തിയ മലയാളി യുവതി കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. മലയാളിയായ നവമി രതീഷ് ആണ് പിടിയിലായത്. ബാങ്കോക്കില്‍ നിന്നും സിംഗപ്പൂര്‍ – കോയമ്പത്തൂര്‍ സ്‌കൂട്ട് എയര്‍ലൈന്‍സില്‍ എത്തിയ നവമിയെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ആണ് പിടികൂടിയത്. പരിശോധനയില്‍ 3.155 കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. ശനിയാഴ്ചയാണ് സംഭവം.

Leave a Reply

Your email address will not be published. Required fields are marked *