പനാജി: ഗോവയിൽ നിശാക്ലബ്ബിൽ വൻ തീപിടിത്തം. വിനോദസഞ്ചാരികളടക്കം 23 പേർ തീപിടിത്തത്തിൽ മരിച്ചു. തലസ്ഥാനമായ പനാജിയിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ അകലെയുള്ള അർപോറ ഗ്രാമത്തിലെ ബിർച്ച് ബൈ റോമിയോ ലേൻ എന്ന ക്ലബിലാണ് ഇന്നലെ രാത്രിയോടെ തീപിടിത്തമുണ്ടായത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
നൈറ്റ് ക്ലബ്ബിൽ ജോലി ചെയ്തിരുന്നവരാണ് മരിച്ചവരിൽ ഭൂരിഭാഗവുമെന്നാണ് വിവരം. അപകടമുണ്ടായ ഉടൻ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരുക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. മുതിർന്ന് പോലീസ് ഉദ്യോഗസ്ഥരും ഡിജിപിയും സംഭവ സ്ഥലത്ത് എത്തിയിരുന്നു. കൂടുതൽ അന്വേഷണം നടത്തുമെന്ന് അധികൃതർ പറഞ്ഞു.
മരിച്ചവരിൽ മൂന്ന് സ്ത്രീകളുമുണ്ട്. നാലു പേർ വിനോദസഞ്ചാരികളാണെന്നും പോലീസ് പറഞ്ഞു. 23 പേരിൽ മൂന്ന് പേർ പൊള്ളലേറ്റും മറ്റുള്ളവർ ശ്വാസംമുട്ടിയുമാണ് മരിച്ചതെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. നൈറ്റ്ക്ലബ് അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ലബ് മാനേജ്‌മെന്റിനെതിരെ നടപടിയെടുക്കുമെന്നും പ്രമോദ് സാവന്ത് പറഞ്ഞു.
SUMMARY: Massive fire breaks out at nightclub in Goa; 23 dead
ബെംഗളുരു: ചിക്കമഗളൂരുവില്‍ ബാനറിനെചൊല്ലി രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ കോൺഗ്രസ് പഞ്ചായത്തംഗം കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രി സഖരായപട്ടണയിലായിരുന്നു സംഭവം. കാഡുർ…
തിരുവനന്തപുരം: വിഖ്യാത ഇറാനിയന്‍ സംവിധായകന്‍ മുഹമ്മദ് റസൂലോഫ് 30ാമത് ഐ.എഫ്.എഫ്.കെയിലെ മല്‍സരവിഭാഗത്തിന്റെ ജൂറി ചെയര്‍പേഴ്‌സണ്‍ ആയി പ്രവര്‍ത്തിക്കും. കഴിഞ്ഞ വര്‍ഷത്തെ…
തിരുവനന്തപുരം: വഞ്ചിയൂരില്‍ യുവ അഭിഭാഷകയായ ശ്യാമിലിയെ മർദിച്ച കേസില്‍ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കേസില്‍ മുതിർന്ന അഭിഭാഷകനായ ബെയ്‌ലിന്‍ ദാസിനെതിരെയാണ്…
ന്യൂഡൽഹി: ഇൻഡിഗോ പ്രതിസന്ധി കണക്കിലെടുത്ത് രാജ്യത്തെ വിവിധ സോണുകളിൽ 84 സ്പെഷ്യല്‍ ട്രെയിനുകൾ സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. മൊത്തം…
കൊല്ലം: കൊല്ലത്ത് കുരിപ്പുഴ പള്ളിക്കു സമീപം മത്സ്യബന്ധന ബോട്ടുകളില്‍ വന്‍ അഗ്നിബാധ. ഒമ്പത് ബോട്ടുകളും ഒരു ഫൈബര്‍ വള്ളവും കത്തിനശിച്ചു.…
ബെംഗളുരു: രാഷ്ട്രപതി ദ്രൗപദി മുർമു 17 ന് മാണ്ഡ്യയിലെ മലവള്ളി സന്ദര്‍ശിക്കും. സുത്തൂർ മഠം സ്‌ഥാപകൻ ശിവ രാത്രീശ്വര ശിവയോഗിയുടെ…