ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ മധ്യ ജക്കാര്‍ത്തയില്‍ ഏഴ് നില കെട്ടിടത്തിന് തീപിടിച്ച് 22 പേര്‍ മരിച്ചു. ഡ്രോൺ സർവീസുകൾ നൽകിവരുന്ന ഒരു സ്വകാര്യ കമ്പനിയുടെ ഒന്നാമത്തെ നിലയിലാണ് ആദ്യം തീപിടിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു സംഭവം. മരിച്ചവരില്‍ പലര്‍ക്കും പൊള്ളലേറ്റതായി കണ്ടില്ലെന്നും ശ്വാസംമുട്ടിയാണ് മരിച്ചതെന്നും ജക്കാര്‍ത്ത പോലീസ് മേധാവി സുസാത്യോ മാധ്യമങ്ങളോട് പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
കെട്ടിടത്തിനുള്ളില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാന്‍ അഗ്നിശമന സേന തിരച്ചില്‍ തുടരുകയാണ്. 2023-ല്‍ കിഴക്കന്‍ ഇന്തോനേഷ്യയിലെ നിക്കല്‍ സംസ്‌കരണ പ്ലാന്റില്‍ ഉണ്ടായ സ്ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 39 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
SUMMARY: Massive fire breaks out in seven-story building in Indonesia; 22 dead, reports say













